ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതാണ് എൻ സി ബി വലിയ പിഴവായി ചൂണ്ടിക്കാട്ടുന്നത്
ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചിട്ടില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും എൻ സി ബി കണ്ടെത്തി
ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലാകുന്നത്. മുംബൈയിൽ കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ പാർട്ടി നടക്കവെയായിരുന്നു അറസ്റ്റ്.