24 മണിക്കൂറിനിടെ 8013 പേർക്ക് കൂടി കൊവിഡ്; 119 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. ഏറെ കാലത്തിന് ശേഷം രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8013 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 4.29 കോടി പേർക്കാണ്

119 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്. 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടി. ഇതിനോടകം 4,23,07,686 പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തരായത്

നിലവിൽ 1,02,601 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,843 ആയി ഉയർന്നു.