എൽഡിഎഫിൽ പുതിയ കക്ഷികളെ എടുക്കുന്നില്ല; പിജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളി കോടിയേരി

 

എൽ ഡി എഫിൽ പുതിയ കക്ഷികളെ എത്തിക്കാൻ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിജെ ജോസഫിന്റെ പ്രവേശന സാധ്യത കോടിയേരി തള്ളി. കൂടുതൽ കക്ഷികളെ എത്തിക്കുന്നതിനല്ല സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാർട്ടി പ്രാമുഖ്യം കൊടുക്കുന്നത്

പാർട്ടിയിൽ വ്യക്തിപൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകൾ പാർട്ടിയുടെ അറിവോടെ അല്ല. പാർട്ടിയിൽ വിഭാഗീയത ഇല്ലാതായി. മത്സരം നടന്ന കമ്മിറ്റികളിൽ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടത്തുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയിൽ 75 വയസ്സ് പ്രായപരിധി കർശനമാക്കും. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പാക്കും. 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ പുതിയ ഉത്തരവാദിത്വം നൽകുമെന്നും കോടിയേരി പറഞ്ഞു.