ഇടുക്കി നെടുങ്കണ്ടത്ത് ഏലക്ക ഡ്രൈയറിൽ സ്‌ഫോടനം; കെട്ടിടത്തിന്റെ ജനലുകളും കതകും തകർന്നു

 

ഇടുക്കി നെടുങ്കണ്ടത്തെ ഏലക്ക ഡ്രൈയറിൽ സ്‌ഫോടനം. കോമ്പയാർ ബ്ലോക്ക് നമ്പർ 738ൽ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലക്ക ഡ്രൈയറിലാണ് സ്‌ഫോടനമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ ഡ്രൈയർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഡ്രൈയറിന്റെ ഷട്ടറും കെട്ടിടത്തിന്റെ കതകും ജനലുകളും സ്‌ഫോടനത്തിൽ തകർന്നു. തീപിടിത്തത്തിൽ 150 കിലോയിലധികം ഏലക്ക കത്തനശിച്ചു. കെട്ടിടത്തിന്റെ പുറത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം സ്‌ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.