ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ ആലുവ കോടതിയിൽ; ഇനി തീരുമാനം മജിസ്‌ട്രേറ്റ് കോടതിയുടേത്
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കടോതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോറൻസിക് പരിശോധനക്ക് ശേഷം ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുമോ എന്ന കാര്യത്തിൽ മജിസ്‌ട്രേറ്റ് തീരുമാനമെടുക്കും. ദിലീപിനെതിരായ നിരവധി പരമാർശങ്ങളുണ്ടായിട്ടും പ്രോസിക്യൂഷന് തിരിച്ചടി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഫോണുകൾ പരിശോധനക്ക് കൈമാറണം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നീ ആവശ്യങ്ങളിലൊന്നും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫോൺ പ്രോസിക്യൂഷന് കൈമാറുന്നതിൽ എതിർപ്പുണ്ടെന്ന് ദിലീപ് പറഞ്ഞതോടെയാണ്…