കല്ലമ്പലത്തെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മരണം; രണ്ടെണ്ണം കൊലപാതകം, ഒരാൾ പിടിയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് മണിക്കൂറുകൾക്കിടെ സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. ഇതിൽ രണ്ടെണ്ണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പി ഡബ്ല്യു ഡി ഹെഡ് ക്ലാർക്കായ അജികുമാറാണ് ഇതിൽ ആദ്യം മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സുഹൃത്തായ സജീവ്കുമാറാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ സജീവ് കുമാർ പിക്കറ്റ് വാനിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടു….