ചിൽഡ്രൻസ് ഹോമിലേക്ക് തിരികെയെത്തിച്ച കുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് പോലീസ് തിരികെ എത്തിച്ച ആറ് പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ബംഗളൂരുവിലേക്ക് കടന്ന പെൺകുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചിൽഡ്രൻസ് ഹോമിൽ തിരികെ എത്തിച്ചത്. ഇവിടെ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടി ജനൽച്ചില്ല് തകർത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന്…

Read More

തക്ക പ്രതിഫലം കിട്ടിയാൽ ആർക്കുവേണ്ടിയും എന്തും ചെയ്യും: ലോകായുക്തക്കെതിരെ കെടി ജലീൽ

  ലോകായുക്തക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജസ്റ്റിസ് സിറിയക് തോമസിന്റെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ…

Read More

നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി

  നടിയെ ആക്രമിക്കപ്പെട്ട സംഭവം: ഇരയ്‌ക്കൊപ്പം കോൺഗ്രസ് നിൽക്കേണ്ടിയിരുന്നുവെന്ന് മുല്ലപ്പള്ളി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി ടി തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാൻ തയ്യാറായില്ല. സംഭവത്തിൽ കോൺഗ്രസ് ഇരയ്‌ക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാകേണ്ടിയിരുന്നു കോഴിക്കോട് എം കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ദിലീപ് അറസ്റ്റിലായിരുന്നു. നിലവിൽ കേസിന്റെ വിചാരണ നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ…

Read More

മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നാളെ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം തുടരണോയെന്നത് അടക്കം യോഗത്തിൽ ചർച്ചയാകും. കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അവശ്യ സർവീസുകൾക്ക്…

Read More

കോഴിക്കോട് ബീവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം

  കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു. ലോറി അടിച്ചുതകർത്തു. ഗോവയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസിൽ രാമനാട്ടുകരയിൽ വണ്ടി നിർത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവർ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡിൽ നിന്നും കുപ്പികൾ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന

Read More

മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു

  മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീം(67) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരീമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെയാണ് കരീമിനെ തേനീച്ച കുത്തിയത്.

Read More

ഫോണുകൾ ഇന്ന് തിരികെ എത്തും, നാളെ തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ

ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ തിങ്കളാഴ്ച തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനക്ക് അയച്ചത്. ഇവ വൈകുന്നേരത്തോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച മുദ്രവെച്ച കവറിൽ ഹാജരാക്കും ദിലീപ് അടക്കമുള്‌ല പ്രതികളുടെ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സൂരജിന്റെ ഫോൺ എന്നിവയാണ്…

Read More

ദിലീപ് ഗൂഢാലോചന നടത്തിയത് മേത്തർ ഹോംസിന്റെ ഫ്‌ളാറ്റിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയത് എറണാകുളം എംജി റോഡിലെ മേത്തർ ഹോംസിന്റെ ഫ്‌ളാറ്റിലെന്ന് റിപ്പോർട്ട്. പ്രതികൾ ഇവിടെയാണ് ഒത്തുകൂടിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒന്നിച്ചുകൂടി ഗൂഢാലോചന നടത്തിയെന്നാണഅ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയത്. മേത്തർ ഹോംസിന്റെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ദിലീപിന്റെ ഫ്‌ളാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെ വെച്ച് ആലോചന…

Read More

മാനനഷ്ടക്കേസ്: അപ്പീൽ പോകുകയെന്നത് വി എസിന്റെ അവകാശമാണെന്ന് ഉമ്മൻ ചാണ്ടി

  മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുകയെന്നത് വി എസ് അച്യുതാനന്ദന്റെ അവകാശമാണെന്ന് ഉമ്മൻ ചാണ്ടി. വി എസിനെതിരായ മാനനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റക്കാരൻ എന്ന പരാമർശമില്ല. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ലെന്ന വിശ്വാസമാണ് തനിക്കുള്ളത്. സോളാർ കേസിൽ അഴിമതി നടത്തിയെന്ന വി എസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തിരുവനന്തപുരം സബ് കോടതി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി…

Read More

മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് അരവിന്ദ് കെജ്രിവാൾ

  മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന സംഘ്പരിവാർ ആവശ്യം ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണം. എന്നാൽ അതിന്റെ പേരിൽ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും കെജ്രിവാൾ പറഞ്ഞു. ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തെറ്റാണ്. മതം ഒരു സ്വകാര്യ കാര്യമാണെന്നും കെജ്രിവാൾ പറഞ്ഞു ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താൻ അവകാശമുണ്ട്. യുപി, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ളന നിരവധി സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല…

Read More