Headlines

മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; സംപ്രേഷണം ഉടന്‍

  മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും. ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ…

Read More

ഫോണിൽ ഒളിച്ചുകളി; ദിലീപ് കോടതിയിൽ ഹാജരാക്കിയതിൽ നിർണായകമായ ഐ ഫോൺ ഇല്ല

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ ക്രൈംബ്രാഞ്ച് നിർണായകമെന്ന് വിശേഷിപ്പിച്ച ഐ ഫോൺ ഇല്ല. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ഒന്നാം നമ്പർ ഫോൺ ഇല്ലാതെയാണ് ദിലീപ് ഫോണുകൾ നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് പട്ടികയിലെ 2, 3, 4 ക്രമനമ്പറുള്ള ഫോണുകളാണ് ദിലീപ് നൽകിയത്. ഒന്നാം നമ്പർ ഫോൺ ഏതാണെന്ന് തനിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തന്റെ കൈവശമില്ലെന്നും…

Read More

പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത് ഗ്രേഡ് എ.എസ്.ഐ എം സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി…

Read More

ലോകായുക്തക്കെതിരായ വിമർശനം: കെ ടി ജലീലിനെതിരെ കോടതിയലക്ഷ്യ ഹർജി

  കെ ടി ജലീലിനെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ലോയേഴ്‌സ് കോൺഗ്രസാണ് ഹർജി ഫയൽ ചെയ്തത്. ജലീലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജലീലിന്റെ പോസ്റ്റ് ലോകായുക്തയെ മനപ്പൂർവം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു നിയമനടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ്…

Read More

ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

  നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന ആളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകട മരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സമൂഹ മാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു 2020 ഓഗസ്റ്റിലാണ് ഷലീഷ് ഓടിച്ചിരുന്ന വാഹനം അങ്കമാലിയിൽ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരണത്തിൽ സംശയങ്ങളുണ്ടെന്നും…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മുൻകൂർ ജാമ്യാപേക്ഷ ആദ്യം മാറ്റിയത്.  ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൽ തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആറ് ഫോണുകളാണ് കൈമാറിയത്. ഈ ഫോണുകൾ ഇന്ന് തന്നെ ലഭിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ…

Read More

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

  പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും…

Read More

മൊഫിയ പർവീൺ ആത്മഹത്യാ കേസ്: ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം

  ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും ,രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി…

Read More

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി; കേസ് ഉച്ചയ്ക്ക് പരിഗണിക്കും

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകൾ സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്. മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുമ്പാകെ മുദ്ര വെച്ച കവറിൽ ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഇന്നുച്ചയ്ക്ക് ശേഷം കോടതി…

Read More

കണ്ണൂർ ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

  കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ റിജേഷിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മട്ടന്നൂർ കൊളപ്പ സ്വദേശിയാണ് റിജേഷ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒറ്റയാനാണ് റിജേഷിനെ ആക്രമിച്ചതെന്നാണ് വിവരം. റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read More