കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണം
എറണാകുളം: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കുന്നതിനു ആരോഗ്യമന്ത്രി നിര്‍ദേശിച്ചുള്ളതിനാല്‍ നീക്കിവയ്ക്കപ്പെട്ട കിടക്കകള്‍, ഐ.സി.യു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍, ഓരോ ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം, ശതമാനം, അവശേഷിക്കുന്ന കിടക്കകള്‍ എന്നിവ പ്രതിദിനം ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഐ.ഡി.എസ്.പി യൂണിറ്റ് എന്നിവിടങ്ങളിലേക്ക് നിര്‍ദ്ദിഷ്ട ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. നിലവിലെ കിടക്കകളുടെ ലഭ്യതയും ചികിത്സയിലുള്ളവരുടെ എണ്ണവും ഡ്രൈവ്…
