Headlines

സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; കുറ്റപത്രം സമർപ്പിച്ചു

  സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത് ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സന്ദീപിനെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച ഗൂഢാലോചനക്കായി പ്രമോദ്, നന്ദു, അജി, മൻസൂർ, വിഷ്ണു,…

Read More

സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി; ആകെ ഗുണ്ടകൾ 2750

സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് 2750 ഗുണ്ടകളാണുള്ളത്. അടുത്തിടെ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ പട്ടികയിൽ നിന്നൊഴിവാക്കി. നിലവിൽ സജീവമായിട്ടുള്ളവർ മാത്രമാണ് പട്ടികയിലുള്ളത്. ഇതിൽ 701 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 28 പോക്‌സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം 56 ആയി.  

Read More

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മിഷനു സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിനു ജില്ലാ തലങ്ങളിലായി 258…

Read More

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612…

Read More

സൗജന്യമായി വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചു

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ശരീരത്തിനുള്ളിൽ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ്. ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വർധിപ്പിച്ചത്. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം ,…

Read More

നിയമോപദേശം നൽകാനായി മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകൻ മധുവിന്റെ വീട്ടിലെത്തി

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. കേസ് നടത്തിപ്പിൽ മധുവിന്റെ കുടുംബത്തിന് നിയമോപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി നന്ദകുമാറിനോടാണ് ഇക്കാര്യം ഉന്നയിച്ചത്. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തി കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിൽ കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്നിരുന്നു. ഇതോടെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മൂന്ന് പേരുകൾ നിർദേശിക്കാൻ മധുവിന്റെ കുടുംബത്തോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിലടക്കം നന്ദകുമാർ…

Read More

ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാൻ ദിലീപ് അടക്കമുള്ള പ്രതികളോട് കോടതി

  ദിിലീപ് അടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാൻ നിർദേശം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ദിലീപിന്റെയും പ്രതികളുടെയും ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാനാണ് നിർദേശം. ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തണമെന്നാണ് നിർദേശം. ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കോടതി അനുമതിയോടെ ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി…

Read More

ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എന്തിനാണ് ലോകായുക്തക്ക്; ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ല. 1986ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുകയെന്ന് സർക്കാർ ചോദിക്കുന്നു. ഗവർണർ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകായുക്തക്ക്…

Read More

കല്ലമ്പലത്തെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മരണം; രണ്ടെണ്ണം കൊലപാതകം, ഒരാൾ പിടിയിൽ

  തിരുവനന്തപുരം കല്ലമ്പലത്ത് മണിക്കൂറുകൾക്കിടെ സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. ഇതിൽ രണ്ടെണ്ണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പി ഡബ്ല്യു ഡി ഹെഡ് ക്ലാർക്കായ അജികുമാറാണ് ഇതിൽ ആദ്യം മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സുഹൃത്തായ  സജീവ്കുമാറാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ സജീവ് കുമാർ പിക്കറ്റ് വാനിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടു….

Read More

ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

  സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും വിദ്യാർഥികളുടെ കൺസെഷനിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക ബിപിഎൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. നവംബറിൽ നടത്തിയ ചർച്ചയ്ക്ക് ശേഷവും തീരുമാനമാകാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ.

Read More