വലിയ പ്രതീക്ഷയോടെയാണ് കണ്ടത്; ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി ബാലഗോപാൽ
കേന്ദ്ര സർക്കാരിന്റെ ബജറ്റ് നിരാശാജനകമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പോലും വേണ്ടത്ര തുക സർക്കാർ അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അതേ തുകയാണ് ഈ വർഷവും സർക്കാർ വകയിരുത്തിയത്. ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ദുഃഖകരമായ അവസ്ഥയാണിത്. കാർഷിക മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുകയാണ് അനുവദിച്ചത്. 39,000…