അടൂരിൽ വിവാഹ രാത്രിയിൽ വധുവിന്റെ സ്വർണാഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ വരൻ പിടിയിൽ
പത്തനംതിട്ട അടൂരിൽ വിവാഹ രാത്രിയിൽ വധുവിന്റെ 30 പവൻ സ്വർണാഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കേസിൽ വരനെ അറസ്റ്റ് ചെയ്തു. കായംകുളം തെക്കേടത്തുതറയിൽ അസറുദ്ദീൻ റഷീദ്(30)ആണ് പിടിയിലയാത്. ജനുവരി 30നാണ് അസറുദ്ദീന്റെയും പഴകുളം സ്വദേശിനിയായ യുവതിയുടെയും വിവാഹം നടന്നത്. 31ന് പുലർച്ചെ മൂന്ന് മണിക്ക് ഉറ്റസുഹൃത്തിന് അപകടം പറ്റിയെന്ന് അറിയിച്ച് ഫോൺ വന്നുവെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്. കുറേ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നാലെ സംശയം…