വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽ നടയായി സഞ്ചരിച്ച സൈനികൻ അബ്ബാസിനും ഭാര്യ ഷഹനക്കും ജന്മനാട്ടിൽ വൻ സ്വീകരണം

 

വളാഞ്ചേരി: വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി 106 ദിവസം 3700 ലധികം കിലോമീറ്റർ സഞ്ചരിച്ച് കശ്മീരിലെ  മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ  പതാക  ഉയർത്തി സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വ സുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടസ്വദിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് അബ്ബാസും ഭാര്യ ഷഹനയും 106 ദിവസം കാൽനടയായി  യാത്ര ചെയ്‌ത്‌ കശ്മീരിലെ മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ പതാക നാട്ടിയ ആദ്യ ദമ്പതികളായി ചരിത്രം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. വാഹനങ്ങളിൽ ചീറിപ്പായുന്ന പുതു തലമുറക്ക് കാൽ നടയുടെ വലിയ സന്ദേശമാണ് ഇവർ നൽകിയത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ മലപ്പുറം സൈനിക കൂട്ടായ്മക്ക് വേണ്ടി മുഖ്യ രക്ഷാധികാരി   ബീരാൻ കുട്ടി  പൊന്നാട്, സാജിത സി ബി കുട്ടി,  എന്നിവർ പൊന്നാടയും, മാലയും  ഇട്ട് സ്വീകരിച്ചു.

മലപ്പുറം സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടിൽ ക്ലബ്ബും ചേർന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെയും അനൗൺസ്മെന്റ് വാഹനത്തിന്റെയും അകമ്പടിയോടെ  അവരുടെ വീട് വരെ സ്വീകരിച്ചാനയിച്ചത്. വളാഞ്ചേരി ബസ്റ്റാന്റിൽ നടന്ന സ്വീകരണ യോഗം വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷാഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എടയൂർ പഞ്ചായത്തംഗം ജാഫർ പുതുക്കുടി, മലപ്പുറം സൈനിക കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി  SUB MAJOR ബീരാൻ കുട്ടി പൊന്നാട്, സെക്രട്ടറി ഹരീഷ് വാഴയൂർ, സുബേദാർ സതീഷ്  കോട്ടക്കൽ ( RTD),
വളാഞ്ചേരി ഷട്ടിൽ ക്ലബ്ബ് അംഗങ്ങളായ കെ.മുഹമ്മദ് മുസ്തഫ,എ എസ്.ഐ. ഇഖ്ബാൽ, ഫൈസൽ കെ.പി ,നാസർ പി തുടങ്ങിയവർ സംസാരിച്ചു.

സലാം മേലേതിൽ, സലീം കെ.ടി, മുസ്തഫ പി ,ഹഖീം മാവണ്ടിയൂർ, വിശ്വൻ കാരേക്കാട്, സുരേഷ് ബാബു എടപ്പാൾ,  തുടങ്ങി മലപ്പുറം സൈനിക കൂട്ടായ്മയുടെ മെമ്പേഴ്സും, എന്റെ രാജ്യം, പ്രീ റിക്രൂട്മെന്റ് ട്രെയിനിങ് ഗ്രൂപ്പിലെ കുട്ടികളും വളാഞ്ചേരി ഷട്ടിൽ ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.