ഇടുക്കിയിൽ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിലൊരാൾ സ്ത്രീയാണ്. അടിമാലി രാജക്കാട് കുത്തുങ്കലിന് സമീപമാണ് സംഭവം. വൈദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിലാണ് മൃതദേഹങ്ങൾ കണ്ടത്
രാജക്കാട്ടെ കോഴിക്കോടയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.