കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പയ്യാനമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി(45), ഭാര്യ റീന(44), റയാൻ(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയെയും റയാനെയും വെട്ടേറ്റ് മരിച്ച നിലയിൽ കിടപ്പുമുറിയിലും മറ്റൊരു മുറിയിൽ സോണിയെയും കണ്ടെത്തി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്

രണ്ട് ദിവസമായി ഇവരെ കാണാത്തതിനാൽ ബന്ധു അന്വേഷിച്ച് എത്തുകയായിരുന്നു. ഇതിനിടെ തുറന്ന് കിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇതോടെ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. റയാൻ ഇവർ ദത്തെടുത്ത് വളർത്തിയിരുന്ന കുട്ടിയാണ്.