ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

 

സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും വിദ്യാർഥികളുടെ കൺസെഷനിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക

ബിപിഎൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. നവംബറിൽ നടത്തിയ ചർച്ചയ്ക്ക് ശേഷവും തീരുമാനമാകാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ.