സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 24 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ഞീയൂർ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാർഡ് 1, 2), ചിന്നക്കനാൽ (സബ് വാർഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാൾ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂർ ജില്ലയിലെ കൊടശേരി (5), വയനാട്…

Read More

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കൊവിഡ്, 28 മരണം; 8206 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂർ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂർ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസർഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ…

Read More

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം; ദിലീപ് ‑മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് ആലുവ പോലീസ്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ഉള്ളടക്കവുമായി വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് മീനാക്ഷിയുടെ പരാതി. 2020 ജൂലൈ, ആഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ…

Read More

പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ

തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ജില്ലാ ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം. തൃശൂർ ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർത്ഥികൾ 0487-2327505, [email protected] എന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.

Read More

സംസ്ഥാനത്ത് സിബിഐയ്ക്കു വിലക്ക്; ഇനി സ്വമേധയാ കേസ് ഏറ്റെടുക്കാനാവില്ല

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി അന്വേഷണം നടത്തുന്നതിനിടെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് സിബിഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണു മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് സിബിഐയ്ക്കു സ്വമേധയാ കേസ് എടുക്കാനാവില്ല. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിബിഐയ്ക്കു സംസ്ഥാനത്ത് കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, നിലവിലെ കേസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാവില്ല.     സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ…

Read More

ഇടുക്കി അടിമാലിയിൽ ബസുടമ കുത്തേറ്റ് മരിച്ചു; ബസ് ജീവനക്കാരൻ കസ്റ്റഡിയിൽ

ഇടുക്കി അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്(34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരനായ മനീഷാണ് കുത്തിയത്. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്. സർവീസും സമയത്തെയും ചൊല്ലി വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Read More

സ്വപ്‌നയ്ക്ക് ജയിലില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഫോണ്‍ ചെയ്യാം

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ബന്ധുക്കളെ ഫോണ്‍ ചെയ്യാന്‍ അനുമതി. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം വിളിക്കാം. ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്. കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാന്‍ അനുമതി. കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ പറ്റൂ. ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കളെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാണാം. ജയിലില്‍…

Read More

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. 2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ…

Read More

കാസർകോട്ടെ യുവതിയുടെ ആത്മഹത്യ: കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭർത്താവ് അറസ്റ്റിൽ

കാസർകോട് കരിവേടകത്ത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിവേടകം സ്വദേശി ജിനോ ജോസ് ആത്മത്യ ചെയ്ത സംഭവത്തിലാണ് കുറ്റിക്കോൽ പഞ്ചായത്തംഗം കൂടിയായ ജോസിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 20നാണ് ജിനോ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. 25ന് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ജോസ് പറഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് ഉത്തരവാദി ജോസ് ആണെന്നും ജിനോയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജോസിന്റെ അമ്മ…

Read More

ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.

Read More