Headlines

സംസ്ഥാനത്ത്ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. – നാളെ (04-11-2020) പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിലും അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം ,…

Read More

ഉത്ര വധകേസ്: വിചാരണ അടുത്ത മാസം 1ന് ആരംഭിക്കും

കൊല്ലം: ഉത്ര വധകേസിൽ ഏക പ്രതിയായ സൂരജിന്റെ ജാമ്യപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും. അടുത്ത മാസം ഒന്നാം തിയതി മുതൽ തുടർച്ചയായ ദിവസങ്ങളിൽ കൊല്ലം ജില്ല അഡിഷണൽ സെഷൻ കോടതി വാദം കേൾക്കും കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.      

Read More

അവധി ദിവസങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് ചാർജ്ജ്;പുതിയ തിരുമാനവുമായി ഐസിഐസിഐ

കൊച്ചി: ബിസിനസ്സ് ഇതര സമയങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ഐസിഐസിഐ ബാങ്ക്. 50 രൂപയാണ് ഈടാക്കുക. നവംബർ 1 മുതൽ ഫീസ് ചാർജ്ജ് ഈടാക്കുന്നത് പ്രാബല്യത്തിൽ വന്നു. അവധി ദിവസങ്ങളിലും ബിസിനസ് ഇതര സമയങ്ങളിലും ക്യാഷ് റീസൈക്ലറുകൾ / ക്യാഷ് ആക്സെപ്റ്റർ മെഷീൻ വഴി പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് ബാങ്ക് ചാർജ്ജ് ഈടാക്കുന്നത്. വൈകുന്നേരം 6:00 നും രാവിലെ 8:00 നും ഇടയിൽ ഇടപാട് നടത്തുന്നവരിൽ നിന്നും…

Read More

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടരുത്

വയനാട്ടിൽ പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. എൽഡിഎഫ് കാലത്ത് പത്ത് വ്യാജ ഏറ്റുമുട്ടലുകൾ ഇത്തരത്തിലുണ്ടായതായി മുല്ലപ്പളളി പറഞ്ഞു. കെ.പി.സി.സി ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു നക്സലൈറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല.മാവോയിസം അവസാനിപ്പിക്കാൻ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ വേണം.അതിന് പകരം വ്യാജ ഏറ്റുമുട്ടൽ നടത്തി ചെറുപ്പക്കാരെ കുരുതികൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.  

Read More

സ്കൂൾ ഉടൻ തുറക്കും: പ്രതികരണം അറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 15 കഴിഞ്ഞ് ഭാഗികമായി തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ല. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ഓണ്‍ലൈന്‍ ക്ളാസുകള്‍ ഭംഗിയായി നടക്കുന്നുണ്ട്. കൊവിഡ് ശമിച്ചിട്ടേ സ്കൂള്‍ തുറക്കുന്നകാര്യം പരിഗണിക്കൂ. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച്‌ വിവിധ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതല്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു

Read More

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ; മുഖ്യമന്ത്രിക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമെന്ന് ചെന്നിത്തല

  ‌പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി ചോദ്യം ചെയ്യുമ്പോൾ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത കേന്ദ്ര ഏജൻസികൾ പിണറായിക്ക് ഇപ്പോൾ കൊള്ളരുത്തവരായി മാറി   പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്തുവരുമ്പോൾ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണ്. വിവിധ പദ്ധതികളിലൂടെ ശിവശങ്കർ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു പാർലമെന്ററി ജനാധിപത്യത്തിൽ അന്വേഷണ…

Read More

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നും സൗദിയിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത് മൂന്ന് കിലോ സ്വർണമാണ് മൂന്ന് പേരിൽ നിന്നായി പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം  

Read More

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു.    

Read More

സപ്ലൈകോ വഴി സവാള വിതരണം ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മുഖേന ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷൻ കാർഡിന് രണ്ട് കിലോ സവാള ലഭിക്കും.

Read More

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.   മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ…

Read More