സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടിമുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് എന്ന് സിബിഐ
സിസ്റ്റർ അഭയ കൊലപാതക കേസിലെ സുപ്രധാന തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന കെ സാമുവൽ എന്ന് സിബിഐ. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കപ്പെട്ട കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ ദേവരാജനാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി കെ സാമുവൽ അഭയയുടെ വസ്ത്രങ്ങൾ, ശിരോവസ്ത്രം, ചെരുപ്പ് എന്നിവ കോടതിയിൽ നിന്നും വാങ്ങിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അഭയയുടെ സ്വകാര്യ ഡയറിയും കണ്ടെത്തിയിരുന്നു. എന്നാൽ 1993 മാർച്ചിൽ സിബിഐ കേസ് ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഡയറി മാത്രം കോടതിയിൽ…