പി. ടി. തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പി. ടി. തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്.

 

ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ആരോപണം ഉയർന്നത്.