Headlines

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് കേസെടുത്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സോളാർ കേസ് പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ല. തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും ഇവർ പറയുന്നു. ‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ…

Read More

കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന 120 കിലോ കഞ്ചാവ് പിടികൂടി. രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെട്ടുകളാക്കി ലോറിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു.

Read More

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

സംസ്ഥാനത്തെ പരമോന്നത ചലചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ചലചിത്രമേഖലയിൽ ഏറെ പേരുകേട്ട ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ, പരിണയം, സർഗം തുടങ്ങിയവയാണ് ചിത്രങ്ങൾ നടി വിധു ബാല, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ്…

Read More

ഇന്ന് രോഗമുക്തി നേടിയത് 8802 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,713 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂർ 921, പാലക്കാട് 1375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂർ 477, കാസർഗോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈൻമെന്റ് സോൺ വാർഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍…

Read More

കണ്ണൂർ കൊളച്ചേരിയിൽ ആറ് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ പാമ്പുകടിയേറ്റ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. നബീൽ-റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീലാണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പാമ്പുകടിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാറാത്ത് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്

Read More

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും പരിശോധന നടത്തുമെന്ന് സൂചന

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ബിനീഷ് കോടിയേരി ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് പരിശോധന പരിശോധനക്കായി ബംഗളൂരുവിൽ നിന്നും എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയതെന്നാണ് സൂചന കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ പരിശോധന നടക്കും. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാർ പാലസ് എന്ന സ്ഥാപനത്തിലും പരിശോധന നടത്തും.

Read More

തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ മോഷണം; 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ നിന്നും സ്വർണം മോഷണം പോയി. ചാവക്കാട് തിരുവത്രയിലാണ് മോഷണം. 36 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എട്ട് മാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലാണ് താമസം. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പുറകുവശത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.

Read More

പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ കേരളാ ഹൈക്കോടതിയിലെ കോടതിയലക്ഷ്യ ഹർജിയിൽ നടപടിയുണ്ടാകരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു എന്നാൽ അക്കാര്യം ഹൈക്കോടതി തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വേണ്ടി ഹാജരായ വി വി ഗിരി അറിയിച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ട തുഷാർ മേത്ത മറ്റൊരു കേസിൽ ഹാജരാകുന്ന സാഹചര്യത്തിലാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി…

Read More