മഞ്ചേശ്വരത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ; മരിച്ചത് കർണാടക സ്വദേശി

മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കേരളാ കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിലാണ് മൃതദേഹം കണ്ടത്. കർണാടക സ്വദേശി ഹനുമന്തയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ബൈക്കും കണ്ടെത്തിയിട്ടുണ്ട് വാഹനാപകടത്തിലുണ്ടാകുന്ന തരത്തിലുള്ള പരുക്കുകളൊന്നും ഹനുമന്തിന്റെ ദേഹത്തുണ്ടായിരുന്നില്ല. മംഗലാപുരത്ത് നഴ്‌സിംഗ് ഹോം ക്യാന്റിൻ ജീവനക്കാരനാണ് ഇയാൾ. തലപ്പാടിയിലാണ് താമസം. പോലീസ് അന്വേഷണം ആരംഭിച്ചു      

Read More

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോ റിക്ഷകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുന്നു

സംസ്ഥാനത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനമേർപ്പെടുത്തുന്നു. കേരളാ മോട്ടോർ വാഹനചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. 2021 ജനുവരി മുതൽ ഇത്തരം ഓട്ടോ റിക്ഷകൾക്ക് റോഡിൽ ഇറങ്ങാൻ സാധിക്കില്ല. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയേക്കും.   15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സി എൻ ജി, എൽ പി ജി,…

Read More

ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം   രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് രതീഷിന്റെ ക്രൂരത പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആറ് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്…

Read More

ബസുകളുടെ വാഹനനികുതി; അൻപത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുള്ള ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.  

Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ്…

Read More

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല; കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുറന്നുകാണിക്കും: സിപിഎം സെക്രട്ടേറിയറ്റ്

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങളിൽ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി പാർട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. മകനുമായി ബന്ധപെട്ട വിഷയത്തിൽ താനോ പാർട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞു വ്യക്തിയെന്ന നിലയിൽ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അന്വേഷണം നടക്കുകയാണ്. തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുടെ സഹായം ആവശ്യമില്ല. എന്നാൽ ബിനീഷിന്റെ കുടുംബത്തെ 26 മണിക്കൂറോളം നേരം പൂട്ടിയിട്ട നടപടി മനുഷ്യാവകാശ…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,384 സാമ്പിളുകൾ; 66 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.   66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്,…

Read More

ഇന്നും സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി; 6192 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍…

Read More

7854 പേർ ഇന്ന് രോഗമുക്തി നേടി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 83,208 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂർ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂർ 393, കാസർഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,88,504 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉർഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂർ (1) എന്നിവയാണ് പുതിയ ഹോട്ട്…

Read More