അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം തോമസ് പറഞ്ഞു.
രാത്രിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 31-ാം ദിവസം ആരോ ഒരു ഒപ്പും ഇല്ലാതെ ആരോ എഴുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട് തയ്യാറാക്കിയത് അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണെന്ന് ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. റിപ്പോർട്ടിൽ ബോയിങന് ക്ലീൻ ചീറ്റ് നൽകി. ഇത് കൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ തങ്ങൾക്ക് വിശ്വാസം ഇല്ലെന്ന് ക്യാപ്റ്റൻ സാം തോമസ് വ്യക്തമാക്കി.
പൈലറ്റ്മാർക്കു മേൽ പഴിചാരുന്നത് വിമാന കമ്പനികളെ രക്ഷിക്കാനാണെന്ന് അദേഹം ആരോപിച്ചു. ബ്ലാക്ക് ബോക്സ് ഡി കോഡ് ചെയ്യാൻ അമേരിക്കയുടെ സഹായം തേടിയത് ദുരൂഹമാണെന്നും അദേഹം പറഞ്ഞു. ഡിജിസിഎയുമായി ഇന്ന് നടത്തിയ കൂടികഴ്ച ഫലപ്രദമാണെന്നും അന്വേഷണസംഘത്തിൽ പൈലറ്റ് മാരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും സാം തോമസ് പറഞ്ഞു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചിരുന്നു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്.