Headlines

പെൻഷൻ വിതരണത്തിൽ സർവകാല റെക്കോർഡുമായി സംസ്ഥാന സർക്കാർ

കഴിഞ്ഞ നാലരവർഷത്തിനിടയിൽ പെൻഷൻ വിതരണത്തിൽ സർവകാല റെക്കോർഡുമായി സംസ്ഥാന സർക്കാർ. 26, 668 കോടി രൂപയാണ് ഈ സർക്കാർ വിതരണം ചെയ്തത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഇനത്തിൽ മാത്രമാണ് രാജ്യത്ത് തന്നെ അപൂർവമായ ഈ നേട്ടം സർക്കാർ കൈവരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പെൻഷൻ കുടിശികയും ഈ സർക്കാർ നൽകി. പുതുതായി 19.59 ലക്ഷത്തോളം പേർക്ക് പെൻഷൻ അനുവദിച്ചു. നിലവിൽ 49,13,786 പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും, 6,29,988 പേർക്ക് ക്ഷേമനിധി പെൻഷനും ലഭിക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ…

Read More

ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തി കെഎസ്ആർടിസി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ ബസ് യാത്രകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 25% വരെ യാണ് ഇളവ് അനുവദിക്കുക. ഇന്ന് മുതൽ(നവംബർ 4) ഇത് പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ…

Read More

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; പുതിയ അപേക്ഷ അഞ്ച് വരെ നൽകാം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും. നവംബർ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകൾ നൽകുന്നതിനുമുള്ള സമയപരിധി. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും…

Read More

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് കേസെടുത്തു. സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സോളാർ കേസ് പരാതിക്കാരി വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ല. തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചെന്നും ഇവർ പറയുന്നു. ‘ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സർക്കാർ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ട. സംസ്ഥാനം മുഴവൻ…

Read More

കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന 120 കിലോ കഞ്ചാവ് പിടികൂടി. രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെട്ടുകളാക്കി ലോറിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു.

Read More

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

സംസ്ഥാനത്തെ പരമോന്നത ചലചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാള ചലചിത്രമേഖലയിൽ ഏറെ പേരുകേട്ട ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ, പരിണയം, സർഗം തുടങ്ങിയവയാണ് ചിത്രങ്ങൾ നടി വിധു ബാല, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ്…

Read More

ഇന്ന് രോഗമുക്തി നേടിയത് 8802 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,713 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂർ 921, പാലക്കാട് 1375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂർ 477, കാസർഗോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വൈക്കം (കണ്ടൈൻമെന്റ് സോൺ വാർഡ് 24), പള്ളിക്കത്തോട് (11), വിജയപുരം (12), എറണാകുളം ജില്ലയിലെ കീരമ്പാറ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍…

Read More

കണ്ണൂർ കൊളച്ചേരിയിൽ ആറ് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ പാമ്പുകടിയേറ്റ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. നബീൽ-റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീലാണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പാമ്പുകടിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാറാത്ത് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്

Read More