നെയ്യാർ പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു

നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തുചാടിയ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്. മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റി   ശനിയാഴ്ച ഉച്ചയോടെയാണ് സിംഹ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും കടുവ ചാടിയത്. കടുവക്കായുള്ള തെരച്ചിൽ ശനിയാഴ്ച മുതലേ ആരംഭിച്ചിരുന്നു. ഡ്രോൺ ക്യാമറയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച വൈകുന്നേരം സഫാരി പാർക്കിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തി. എന്നാൽ…

Read More

ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങളാണെന്നാണ് സൂചനകള്‍   സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍…

Read More

പ്ലസ് വണ്‍ ക്ലാസുകൾ നാളെ (നവംബര്‍ 2) മുതല്‍ ഫസ്റ്റ്ബെല്ലിൽ

കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നവംബര്‍ 2 തിങ്കള്‍ മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വ‍ർ സാദത്ത് അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30-നും 10.00-നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന…

Read More

സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷം; യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കുന്നു

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. സർക്കാരിനെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുകയാണ്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെങ്കിൽ എം ശിവശങ്കർ ആരുടെ ബിനാമിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിതത്‌ല മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു…

Read More

അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ തമ്മിൽ അടിപിടി; കണ്ണൂരിൽ ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു . മധ്യവയസ്‌കൻ ആണ് മരിച്ചത്   ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

മയക്കുമരുന്ന് കേസ് മലയാള സിനിമയിലേക്കും: നാല് സിനിമാ താരങ്ങളെ എൻ സി ബി ചോദ്യം ചെയ്തു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് എൻ സി ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിബി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു നാല് സിനിമാ താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. അനൂപിന്റെ സിനിമാ ഇടപാടുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളും അന്വേഷണ വിധേയമാക്കും. കേസിൽ ബിനീഷിനെയും പ്രതി ചേർക്കാൻ എൻ സി ബി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ എൻ സി…

Read More

മലയാള ദിനാഘോഷം ഇന്ന്

ഈ വർഷത്തെ മലയാള ദിനാഘോഷം ഇന്ന് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഓൺലൈനായി മലയാളദിന സന്ദേശം നൽകും. വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയാകും ചടങ്ങുകൾ. ഭരണഭാഷാ വാരാഘോഷം നവംബർ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി.  

Read More

കോവിഡ് പരിശോധനയിൽ കേരളം മുന്നിൽ

രാജ്യത്തെ കോവിഡ് പരിശോധനകളിൽ ഏറ്റവും മുന്നിൽ കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് പ്രതിദിനം ദശലക്ഷംപേർക്ക് 844 എന്ന ശരാശരി ഉള്ളപ്പോൾ കേരളത്തിൽ ദശലക്ഷം പേർക്ക് 3258 എന്ന അളവിലാണ് ടെസ്റ്റുകൾ നടക്കുന്നത്. ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്. പ്രതിദിനം 3225 എന്ന അളവിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കർണാടകയിൽ ദശലക്ഷത്തിന് 1550 ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് ദശലക്ഷം പേര്‍ക്ക് 140 ടെസ്റ്റ് എന്ന അളവിലെങ്കിലും പരിശോധന നടത്തണമെന്നാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ…

Read More

ഇ‑സഞ്ജീവനി മരുന്നുകളും പരിശോധനകളും ഇനിമുതൽ സൗജന്യം

കോവിഡ് പശ്ചാത്തലത്തിൽ ഒ പി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ ഇനി മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. കുറിപ്പടി അനുസരിച്ച് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുകയും പരിശോധനകൾ സ്വകാര്യ ലാബുകളിൽ നടത്തുകയുമായിരുന്നു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. നേരത്തെ ടെലി മെഡിസിൻ സേവനങ്ങൾ മാത്രമായിരുന്നു സൗജന്യം. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സർക്കാർ…

Read More

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ പെടുത്തി മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ്, നവീകരിച്ച ഫുട്പാത്ത് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 12ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി സന്ദേശം നല്‍കും. 11.35 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സംസ്ഥാനത്ത് ആദ്യത്തേതാണ്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

Read More