സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്, 27 മരണം; 7330 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി…