Headlines

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു

തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. കൊവിഡ് വാർഡിലെ ശുചിമുറിക്ക് സമീപമാണ് ഇയാൾ തൂങ്ങിയത്   പിത്താശയ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരികരിച്ചത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.    

Read More

കോട്ടയത്ത് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു അടിച്ചു കൊലപ്പെടുത്തി

കോട്ടയം തെള്ളകത്ത് ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50)യാണ് കൊല്ലപ്പെട്ടത്.   മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കിടുകയും ഇതിനിടയിൽ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടും തലയ്ക്ക് അടിച്ചതായി പോലീസ് പറയുന്നു. മേരി മരിച്ചെന്ന് ഉറപ്പിച്ചതോടെ കണ്ണൂരിലുള്ള തന്റെ സഹോദരനെ ഇയാൾ വിളിച്ചറിയിക്കുകയും ചെയ്തു സഹോദരൻ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ടോമിയെ പോലീസ്…

Read More

അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

Read More

ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍…

Read More

8511 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 89,675 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂർ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂർ 548, കാസർഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈൻമെന്റ് സോൺ വാർഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാർഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്പോട്ടുകളാണുള്ളത്….

Read More

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84),…

Read More

ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് ബീനീഷിനെ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ദിവസമാണ് ഇ ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നാല് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതും. ഇന്നലെ ബിനീഷിനെ 10 മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു   ഇന്നലെ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. തുടർന്ന് വിൽസൻ ഗാർഡൻ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.  

Read More

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്‌ക്ക്; അവാര്‍ഡ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയയ്‌ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സമൂഹം നല്‍കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Read More

ഫിലമെന്റ് രഹിത കേരളം: എല്‍ഇഡി ബള്‍ബ് വിതരണം ഈ മാസം ആരംഭിക്കും

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള എല്‍ഇഡി ബള്‍ബ് വിതരണം ഈ മാസം ആരംഭിക്കും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 13 ലക്ഷം വീടുകളിലാണ് ബള്‍ബുകള്‍ വിതരണം ചെയ്യുക. ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കെഎസ്ഇബി അറിയിച്ചു. ബൾബുകളുടെ വില സംബന്ധിച്ച് തീരുമാനമായിട്ടില്ല.   ഒമ്പത് വാട്ടിന്റെ എല്‍ഇഡി ആണ് നല്‍കുന്നത്. എല്‍ഇഡിയിലേക്ക് മാറുന്നതിലൂടെ വൈദ്യുതി ഉപഭോഗം താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും മുന്‍കാലത്തേക്കാള്‍ ഗാർഹിക വൈദ്യുതി ബില്ലുകളിൽ കുറവുണ്ടാകും. ഇത്തരത്തില്‍ ലാഭിക്കുന്ന…

Read More