പത്ത് ജില്ലകളിൽ നിരോധനാജ്ഞ തുടരാൻ തീരുമാനം; കാലാവധി നവംബർ 15 വരെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരും. പത്ത് ജില്ലകളിൽ നീട്ടാനാണ് തീരുമാനം. നവംബർ 15 വരെയാകും നിരോധനാജ്ഞ തുടരുക.

 

നിരോധനാജ്ഞ തുടരുന്നതിൽ ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാമെന്നാണ് സർക്കാർ അറിയിച്ചത്. കണ്ണൂർ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ 15 ദിവസം കൂടി നിരോധനാജ്ഞ തുടരും

കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരും. ഇതിന് ശേഷം തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ നിരോധനാജ്ഞ തുടരുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.