ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; തള്ളിയാൽ അറസ്റ്റുണ്ടാകും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. രാവിലെ 10.15ന് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുന്നത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിലീപ് അടക്കമുള്ള പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കും അതേസമയം മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കും. ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി…