തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെടാത്ത ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.
ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് എം.എം.ഹസന്‍ ആവശ്യപ്പെട്ടു.