ഒടുവിൽ ആശ്വാസ വാർത്ത: ബാബുവിനെ ദൗത്യസംഘം മലമുകളിൽ എത്തിച്ചു; 45 മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യം
45 മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിന് പരിസമാപ്തി. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ കരസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് മലമുകളിൽ നിന്ന് താഴേക്ക് വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ബുധനാഴ്ച രാവിലെ 9.55 ഓടെയാണ് രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ചത്. റോപ് ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ രക്ഷാപ്രവർത്തനം കരസേനയുടെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മലമ്പുഴയിൽ കാണാനായത്. ഇന്ന് രാവിലെയോടെ ബാബുവിന്റെ സമീപത്തേക്ക് ഒരു സൈനികൻ കയറിൽ തൂങ്ങി എത്തുകയായിരുന്നു. പിന്നീട് ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. ഇതിന്…
