ശിവശങ്കറെ ഭയമില്ല; ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന സുരേഷ്
ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന സുരേഷ്. നോട്ടീസ് കിട്ടിയാൽ അന്വേഷണത്തോട് സഹകരിക്കും. ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകും. ഇ മെയിലിലെ സാങ്കേതിക പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു, നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും സ്വപ്ന പറഞ്ഞു ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. കേസിന്റെ ഭാഗമായാണോ വെളിപ്പെടുത്തലിന്റെ ഭാഗമായാണോ ഇ…