1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

 

സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്.

അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.