നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് മരിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. രാവിലെ നഴ്‌സ് കുത്തിവെപ്പ് എടുക്കാനായി മുറിയിലെത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ബാധയെ തുടർന്ന് ജോൺ ആശുപത്രിയിൽ ചികിത്സയിലെത്തിയത്. പ്രമേഹ രോഗം ബാധിച്ചതിന്റെ മാനസിക വിഷമം ജോണിനുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

വധഗൂഢാലോചന കേസ്: ശബ്ദ സാമ്പിൾ നൽകാൻ ദിലീപ് ഹാജരായി

  വധ ഗൂഢാലോചന കേസിൽ ശബ്ദ സാമ്പിളുകളുടെ പരിശോധനക്കായി ദിലീപും കൂട്ടുപ്രതികളും ഹാജരായി. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപും സംഘവും എത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ശബ്ദസാമ്പിളുകൾ നൽകാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകൾ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സംഭാഷണത്തിലുള്ള ശബ്ദം ദിലീപിന്റേതും കൂട്ടുപ്രതികളുടേതുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പരിശോധന. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്…

Read More

പേരൂർക്കട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവിട്ടു

  തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീത(38)യെ അമ്പലമുക്കിലെ കടയ്ക്കുള്ളിൽ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാൾ കയറി പോകുന്നതും 20 മിനിറ്റിന് ശേഷം ഇയാൾ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്….

Read More

അരുണാചൽപ്രദേശിലെ ഹിമപാതത്തിൽപെട്ട ഏഴ് സൈനികർ മരിച്ചു

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഫെബ്രുവരി ആറിനാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെ കാണാതായത്. രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ…

Read More

നീറ്റ് പരീക്ഷക്കെതിരായ ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട്

ചെന്നൈ: നീറ്റ് (നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെറ്റ്) പരീക്ഷയ്‌ക്കെതിരായ ബിൽ തമിഴ്‌നാട് നിയമസഭയിൽ ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേന പാസാക്കി. എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബിൽ തമിഴ്നാട് സർക്കാർ ശബ്ദവോട്ടിനിട്ട് പാസാക്കിയത്. നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.നീറ്റ് വിദ്യാർഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുന്നുവെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളോട് വിവേചനം കാണിക്കുകയാണ്. നീറ്റ് ചർച്ച ചെയ്യാൻ…

Read More

ഹിജാബ് വിവാദം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി

  ഹിജാബ് വിവാദം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കത്തിനിൽക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂൾ കോളജ് അധികൃതരോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി ആവശ്യപ്പെട്ടു വിവിധ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം വിദ്യാർഥികൾ ഹിജാബ് ധരിച്ചുവന്നപ്പോൾ സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ കാവി ഷാളും ധരിച്ച് എത്തുകയായിരുന്നു. ഇരുവിഭാഗങ്ങളും…

Read More

നീറ്റ് പരീക്ഷക്കെതിരായ ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട്

  ചെന്നൈ: നീറ്റ് (നാഷണൽ എൻട്രൻസ് കം എലിജിബിലിറ്റി ടെറ്റ്) പരീക്ഷയ്‌ക്കെതിരായ ബിൽ തമിഴ്‌നാട് നിയമസഭയിൽ ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേന പാസാക്കി. എ.ഐ.എ.ഡി.എം.കെയും പി.എം.കെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ചത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രവേശന പരീക്ഷയ്ക്കെതിരായ നീറ്റ് വിരുദ്ധ ബിൽ തമിഴ്നാട് സർക്കാർ ശബ്ദവോട്ടിനിട്ട് പാസാക്കിയത്. നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നും നിയമസഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.നീറ്റ് വിദ്യാർഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുന്നുവെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളോട് വിവേചനം കാണിക്കുകയാണ്. നീറ്റ് ചർച്ച…

Read More

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകളും പഴയ നിലയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലുണ്ടായിരുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരില്ല. സ്‌കൂളുകളും പൂർണമായി പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിർദേശം. അതേസമയം ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരു ദിവസം പങ്കെടുപ്പിക്കൂ. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162 പേർ…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

  കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162…

Read More