എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍
തിരുവനന്തപുരം: മുന്‍കൂര്‍ അനുമതില്ലാതെ പുസ്തകം എഴുതി ചട്ടലംഘനം നടത്തിയെന്ന് ആരോപണം നേരിടുന്ന എം ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായേക്കില്ല. സര്‍ക്കാരിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍ക്കാറിന്റെ നയങ്ങളെയോ,…