ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ കടുത്ത അമർഷമാണ് ബിജെപിക്കുള്ളത്. ഗവർണർ ഓർഡിനൻസ് തിരിച്ചയക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഏറ്റതെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം.
ഇന്നാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജ് ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹം ഓർഡിനൻസിൽ ഒപ്പിട്ടത്.