സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകളും പഴയ നിലയിലേക്ക്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലുണ്ടായിരുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരില്ല. സ്‌കൂളുകളും പൂർണമായി പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിർദേശം. അതേസമയം ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരു ദിവസം പങ്കെടുപ്പിക്കൂ. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162 പേർ…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

  കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162…

Read More

കണ്ണൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. രണ്ട് കാസർകോട് സ്വദേശികളും നാദാപുരം സ്വദേശിയുമാണ് പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി സാബിത്തിൽ നിന്നും 56 ലക്ഷം വില മതിക്കുന്ന 552 ഗ്രാം സ്വർണവും 675 ഗ്രാം ആഭരണങ്ങളും പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ നാദാപുരം സ്വദേശിയി നുറൂദ്ദീനിൽ നിന്ന് 72 ലക്ഷം രൂപ വില മതിക്കുന്ന 1472 ഗ്രാം സ്വർണമാണ് പിടികൂടിയത്

Read More

സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കും: ശശി തരൂർ

തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം മനസ്സിലാക്കുന്നുണ്ട്. എന്നാൽ അതിവേഗ യാത്രക്കായി സിൽവർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ല. കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതിയാകും വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ അനുയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന വിധത്തിൽ കേരളത്തിലെ തീവണ്ടി പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണം സിൽവർ ലൈൻ പദ്ധതിയെ താൻ…

Read More

പാലക്കാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ഹെലികോപ്റ്റർ മടങ്ങി, 24 മണിക്കൂർ പിന്നിട്ടു

പാലക്കാട് ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ നിരീക്ഷണത്തിന് ശേഷം മടങ്ങി. യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് ഹെലികോപ്റ്റർ മടങ്ങിയത്. മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു(23)ആണ് മലയിടുക്കിൽ കുടുങ്ങിയത് അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.  മലയുടെ ചെങ്കുത്തായ ഭാഗത്താണ് യുവാവ് കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും…

Read More

1 മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗ രേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം. ഇതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തും. സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനെ വിമർശിച്ച മന്ത്രി സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും…

Read More

ശിവശങ്കറെ ഭയമില്ല; ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ്

  ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്. നോട്ടീസ് കിട്ടിയാൽ അന്വേഷണത്തോട് സഹകരിക്കും. ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകും. ഇ മെയിലിലെ സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്ന് തോന്നുന്നു, നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും സ്വപ്‌ന പറഞ്ഞു ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. കേസിന്റെ ഭാഗമായാണോ വെളിപ്പെടുത്തലിന്റെ ഭാഗമായാണോ ഇ…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

  തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കലക്ടറോട് സംഭവസ്ഥലം സന്ദർശിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്നിമയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഖിലിനും അച്ഛനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് കണ്ണംകുഴിയിലെ അമ്മ വീട്ടിൽ കുട്ടിയും മാതാപിതാക്കളും എത്തിയത്.

Read More

അനധികൃത മണൽ ഖനം: സീറോ മലങ്കര ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ

  അനധികൃത മണൽ ഖനന കേസിൽ സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ. ബിഷപ് സാമുവൽ മാർ ഐറേനിയോസ്, വികാരി ഫാദർ ഷാജി തോമസ്, ഫാദർ ജോസ് ചാമക്കാല, ഫാദർ ജോർജ് സാമുവൽ, ഫാദർ ജിയോ ജയിംസ്, ഫാദർ ജോസ് കാലായിൽ എന്നിവരെയാണ് തമിഴ്‌നാട് സിബിസിഐഡി സംഘം അറസ്റ്റ് ചെയ്തത് തിരുനെൽവേലിയിലെ അംബാ സമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് നടപടി. അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ…

Read More