തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം മനസ്സിലാക്കുന്നുണ്ട്. എന്നാൽ അതിവേഗ യാത്രക്കായി സിൽവർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ല. കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതിയാകും
വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈൻ പദ്ധതിക്ക് ബദലാകാൻ അനുയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന വിധത്തിൽ കേരളത്തിലെ തീവണ്ടി പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണം
സിൽവർ ലൈൻ പദ്ധതിയെ താൻ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല. തന്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും തരൂർ പ്രതികരിച്ചു.