ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷി; പ്രതികളുടെ മുൻകാല പശ്ചാത്തലവും പരിഗണിക്കണം: പ്രോസിക്യൂഷൻ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് നിലവിൽ കോടതിയിൽ നടക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. തീർത്തും അസാധാരണമായ കേസാണിത്. പ്രതികളുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികൾ ക്വട്ടേഷൻ നൽകിയത്. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ പ്രോസിക്യൂഷന് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന…

Read More

മദ്യപാനത്തിനിടെ വാക്കുതർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

  വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഇതിനിടെ കുത്തേൽക്കുകയുമായിരുന്നു. സജികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Read More

ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷി; പ്രതികളുടെ മുൻകാല പശ്ചാത്തലവും പരിഗണിക്കണം: പ്രോസിക്യൂഷൻ

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് നിലവിൽ കോടതിയിൽ നടക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. തീർത്തും അസാധാരണമായ കേസാണിത്. പ്രതികളുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികൾ ക്വട്ടേഷൻ നൽകിയത്. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ പ്രോസിക്യൂഷന് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. നടിയെആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന…

Read More

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. വാവ സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും. വ്യാഴാഴ്ച ബോധം വന്നയുടനെ ഡോക്ടറുമായി സുരേഷ് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ഇതിന് പിന്നാലെയാണ് ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തത്.

Read More

സംസ്ഥാനത്ത് സ്‌കൂളുകൾ ഈ മാസം 14 മുതൽ തുറക്കാൻ തീരുമാനം; കോളജുകൾ ഏഴിന് തുറക്കും

കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് സ്‌കൂളുകൾ തുറക്കുന്നത്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി ജനുവരി 21 മുതലാണ് സ്‌കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നത് കുറച്ചുദിവസം കൂടി നീളുകയായിരുന്നു. നിലവിൽ കൊവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് സ്‌കൂളുകൾ 14 മുതൽ തുറന്ന്…

Read More

കണ്ണൂർ വി സി നിയമനം: മന്ത്രി ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്, പക്ഷപാതപരമായി പെരുമാറിയിട്ടില്ല

കണ്ണൂർ വി സി നിയമന കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. മന്ത്രി ഗവർണർക്ക് മുന്നിൽ അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ലോകായുക്ത വിധി. മന്ത്രി നൽകിയത് നിർദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നൽകുന്നത് നല്ലതാകുമെന്ന് മാത്രമാണ്. ആ നിർദേശം ചാൻസലർ സ്വീകരിക്കുകയായിരുന്നു ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദേശം തള്ളാമായിരുന്നു. മന്ത്രിയെന്ന നിലയിൽ ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായ വഴി സ്വീകരിച്ചെന്നതിന് വ്യക്തതയില്ല. പരാതിക്കാരനായ രമേശ് ചെന്നിത്തലയുടെ ഹർജി…

Read More

കൂലി ചോദിച്ച തൊഴിലാളിയെ കരാറുകാരൻ തല്ലിക്കൊന്നു; രണ്ട് പേർ പിടിയിൽ

  കല്ലൂപ്പാറയിൽ കരാറുകാരന്റെ ക്രൂര മർദനത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി സ്റ്റീഫൻ(40) ആണ് കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം സ്വദേശി സുരേഷും ആൽബിൻ ജോസും ചേർന്നാണ് സ്റ്റീഫനെ മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിച്ചു മുമ്പ് ജോലി ചെയ്ത വകയിൽ നിരവധി പൈസ സുരേഷിൻ നിന്ന് സ്റ്റീഫന് ലഭിക്കാനുണ്ടായിരുന്നു. കൂലി ചോദിച്ച് സ്റ്റീഫൻ വ്യാഴാഴ്ച രാത്രി കല്ലൂപ്പാറയിലെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുരേഷ് സ്റ്റീഫനെ മർദിക്കുകയുമായിരുന്നു. ബോധരഹിതനായ…

Read More

ദേവസ്വം ബോർഡിലെ ഇടപെടൽ: കോടതികൾ ദന്തഗോപുരമല്ലെന്ന് മന്ത്രി രാധാകൃഷ്ണൻ

  ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിർമാണ പ്രവർത്തനങ്ങൾ പോലും കോടതി തടസ്സപ്പെടുത്തുകയാണ്. കോടതി ഇടപെടലുകൾ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ കോടതിയുടെ ഇടപെടലുണ്ടാകുന്നു കോടതി നിയോഗിച്ച എക്‌സ്‌പേർട്ട് കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണം. കോടതികൾ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണം. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാൽ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല ്…

Read More

സംസ്ഥാന സമ്മേളനം മാറ്റിവെക്കുമോ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സമ്മേളനം, കെ റെയിൽ, ലോകായുക്ത നിയമഭേദഗതി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. സമ്മേളനങ്ങൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ റെയിൽ ഡിപിആറിൽ കേന്ദ്രം തടസ്സവാദം ഉന്നയിക്കുമ്പോൾ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നും യോഗം ആലോചിക്കും. വൈകുന്നേരം നാല് മണിക്ക് എൽ ജെ ഡി വിട്ട ഷേക്ക് പി ഹാരിസും സംഘവും…

Read More

ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന

  ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നു. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഓർഡിനൻസിൽ വിവിധ നിയമ വിദഗ്ധരുമായി ഗവർണർ അഭിപ്രായം തേടുന്നുണ്ട് ഓർഡിനൻസിന് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു. ഇനി ഗവർണറുടെ തീരുമാനമാണ് നിർണായകമാകുക. വിഷയത്തിൽ ഗവർണർ നിലപാട് എടുക്കാത്തതിനാൽ നിയമസഭാ സമ്മേളനത്തിന്റെ തീയതി പോലും നിശ്ചയിക്കാതെ സർക്കാർ…

Read More