കണ്ണൂർ സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ല; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല: കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന് കെ സുധാകരൻ. ഇത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം നാല് ദിവസത്തിനകം പൂർത്തിയാകും. പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ വി ഗോപിനാഥുമായി സംസാരിക്കും. കണ്ണൂർ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ലെന്നും സുധാകരൻ പറഞ്ഞു.

Read More

മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും; നാല് തവണ മത്സരിച്ചവർ മാറണമെന്ന് പിസി ചാക്കോ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു പി ജെ കുര്യൻ മത്സരിക്കാനില്ലെന്ന് എഴുതി നൽകുകയും ചെയ്തു. വി എം സുധീരനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും 25 വർഷം എംഎൽഎ ആയവർ മാറി നിൽക്കണമെന്ന് സുധീരനും യോഗത്തിൽ ആവശ്യപ്പെട്ടു

Read More

ശമ്പള കുടിശ്ശികയും അലവൻസുമില്ല: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല ബഹിഷ്‌കരണ സമരം ആരംഭിക്കും. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചതാണ് ഇക്കാര്യം. രണ്ടാഴ്ച മുമ്പ് സർക്കാരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്. ബുധനാഴ്ച സംസ്ഥാനതലത്തിൽ ഡോക്ടർമാർ വഞ്ചനാദിനം ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കരിദിനം ആചരിക്കും വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, അധിക ജോലി എന്നിവയും ബഹിഷ്‌കരിക്കും. പത്താം…

Read More

വീണയും ജനീഷ്‌കുമാറും വീണ്ടും മത്സരിക്കും; റാന്നിയിൽ രാജു എബ്രഹാമിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ നേതൃത്വം

നിയമസഭാ സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സിപിഎം സാധ്യതാ പട്ടിക തയ്യാറാകുന്നു. ആറൻമുളയിൽ വീണ ജോർജിനും കോന്നിയിൽ കെ യു ജനീഷ്‌കുമാറിനും വീണ്ടും അവസരം നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകരുത്. ഇവിടെ രാജു എബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ 25 വർഷമായി റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു എബ്രഹാമാണ്. അഞ്ച് തവണ എംഎൽഎ ആയതിനാൽ അദ്ദേഹത്തിന്…

Read More

ആലപ്പുഴയില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

  ആലപ്പുഴയില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ദിനാന്തരീക്ഷ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ പരമാവധി വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്  

Read More

പാനൂരിൽ സദാചാര ഗുണ്ടയായി ഓട്ടോ ഡ്രൈവർ; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചു

കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി ഓട്ടോ റിക്ഷ ഡ്രൈവർ. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ സ്‌കൂൾ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് ക്രൂരമായി മർദിക്കുകയായിരുന്നു. പാനൂർ മുത്താറിപീടികയിൽ വെച്ചാണ് സംഭവം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ജിനീഷ് നടുറോഡിലിട്ട് മർദിച്ചത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്നു വിദ്യാർഥി. കുട്ടിയെ ജിനീഷ് റോഡിൽ തടഞ്ഞു നിർത്തുകയും മുഖത്തും ദേഹത്തുമായി അടിക്കുകയായിരുന്നു പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യം ചെയ്തായിരുന്നു…

Read More

കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് ഏർപ്പെടുത്തിയ ഏജൻസിയുടെ സർവേ

കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എഐസിസി ഏർപ്പെടുത്തിയ സ്വകാര്യ ജേൻസി തയ്യാറാക്കിയ സർവേ. കോൺഗ്രസ് 50 സീറ്റുകൾ വരെ നേടും. വടക്കൻ കേരളത്തിൽ യുഡിഎഫ് 35 സീറ്റുകൾ വരെ നേടും അതേസമയം മുസ്ലിം ലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സർവേയിൽ പറയുന്നു. മികച്ച സ്ഥാനാർഥികളില്ലെങ്കിൽ വിജയം എളുപ്പമാകില്ല. മൂന്ന് സ്വകാര്യ ഏജൻസികളെയാണ് സർവേ നടത്താനായി എഐസിസി നിയോഗിച്ചത്. സംസ്ഥാനത്ത് 73 മുതൽ 78 സീറ്റുകൾ വരെ യുഡിഎഫിന് നേടാനാകും. കോൺഗ്രസിന് 50…

Read More

ചാവക്കാട് അമ്മയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ചാവക്കാട് യുവതിയെയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷ, മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ജിഷയുടെ ഭർത്താവ് അരുൺലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. കഴിഞ്ഞാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല

Read More

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുമാകും കുത്തിവെപ്പ് എടുക്കുക. മെഡിക്കൽ കോളജിലെ വാക്‌സിനേഷൻ കേന്ദ്രം ഇന്നലെ ആരോഗ്യസെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പുവരുത്തിയിരുന്നു. കൊവിഷീൽഡ് വാക്‌സിനാകും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കുക. വാക്‌സിനേഷന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് തുടരുകയാണ്. കരുതിയതിലും കൂടുതൽ പേർ ഇന്നലെ വാക്‌സിനെടുത്തു. കൂടുതൽ പേർ ഒരേ സമയം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെ കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും…

Read More

എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ഇന്നും തുടരും; കേരളാ കോൺഗ്രസ് എമ്മുമായി ഉഭയകക്ഷി ചർച്ച

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് എൽ ഡി എഫിൽ ഇന്നും ചർച്ചകൾ തുടരും. കേരളാ കോൺഗ്രസ് എം നേതാക്കൾ ഇന്ന് സിപിഎം നേതാക്കളുമായി ചർച്ച നടത്തും. 15 സീറ്റുകൾ വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. എന്നാൽ 10 സീറ്റുകൾ നൽകാമെന്ന് സിപിഎം പറയുന്നു 12 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്കില്ലെന്ന പിടിവാശിയിലാണ് ജോസ് കെ മാണിയും കൂട്ടരും. ഇതേ തുടർന്നാണ് ചർച്ചകൾ വഴി മുട്ടിയത്. സിപിഎം സംസ്ഥാന സമിതിക്ക് ശേഷമാകും അവസാന വട്ട ചർച്ചയും മുന്നണി യോഗവും…

Read More