കോഴിക്കോട് ട്രെയിനിൽ കടത്തിയ 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രാജസ്ഥാൻ സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ആർ പി എഫ് പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 500, 2000 രൂപയുടെ കറൻസികളാണ് ആർ പി എഫ് പിടികൂടിയത്. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിലെ പരിശോധനക്കിടെയാണ് എസ് 8 കോച്ചിൽ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശിയിൽ നിന്ന് പണം കണ്ടെത്തിയത്. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്കാണ് പണം എത്തിച്ചത്. പാളയത്ത് എത്തിച്ചാൽ ബാഗ് കൈപ്പറ്റാൻ ഒരാൾ വരുമെന്നാണ് തന്നോട് പറഞ്ഞതെന്ന് കസ്റ്റഡിയിലുള്ള ബബൂത്ത് സിംഗ് മൊഴി…

Read More

മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ പോലീസുകാരന് സസ്‌പെൻഷൻ; ഡിസിപി ഐശ്വര്യ ഡോംഗ്ര വീണ്ടും വിവാദത്തിൽ

കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും മാധ്യമങ്ങൾക്ക് മേലുദ്യോഗസ്ഥരെ അറിയിക്കാതെ അഭിമുഖം നൽകുകയും ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രയുടേതാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് അതേസമയം നടപടി വിവാദമായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വൈരാഗ്യം തീർക്കലാണ് സസ്‌പെൻഷന് പിന്നിലെന്ന് പോലീസുകാർ ആരോപിക്കുന്നു. പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ് കളമശ്ശേരിയിൽ നടപ്പാക്കിയത്. ഇതിൽ സംസ്ഥാന വ്യാപാകമായി അഭിനന്ദനങ്ങൾ…

Read More

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തു വാഹന പണിമുടക്ക് ആരംഭിച്ചു:ബത്തേരി മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി

സംസ്ഥാനത്തു സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു.മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി. സുൽത്താൻ ബത്തേരി നഗരസഭ, അമ്പലവയൽ, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി എന്നീ പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയത്.  

Read More

താമരശ്ശേരിയിൽ സ്‌കൂട്ടറിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ആബിദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്‌കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എലോക്കര വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വിലവരും മൊത്ത കച്ചവടക്കാരിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് താമരശ്ശേരി, കൊടുവള്ളി, അടിവാരം എന്നിവിടങ്ങളിലെ ചെറു കച്ചവടക്കാർക്കും സ്‌കൂൾ…

Read More

ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കൽ; ഉത്തരവ് പുറത്തിറങ്ങി

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ഡിജിപി, ജില്ലാ പോലീസ് മേധാവിമാർ, ജില്ലാ കലക്ടർമാർ എന്നിവരോട് ഉത്തരവിൽ പറയുന്നു.

Read More

പരിശ്രമം വെറുതെയായില്ല; വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ കടന്നു

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. യുപിയും ഇതേ രീതിയിൽ ക്വാർട്ടറിലെത്തി. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്ട്ര എന്നീ ടീമുകൾ നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു ഗുജറാത്തിനെതിരെ ബറോഡ ഇന്നലെ തോറ്റതും രാജസ്ഥാനെതിരെ ജയിച്ചിട്ടും റൺ റേറ്റിൽ ഡൽഹി പിന്നിലായതുമാണ് കേരളത്തിന് തുണയായത്. അതേസമയം ക്വാർട്ടറിലെ എട്ടാം ടീമാകാൻ ഡൽഹിയും ഉത്തരാഖണ്ഡും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് കേരളം…

Read More

സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് കൊവിഡ്, 13 മരണം; 3475 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1938 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂർ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂർ 107, കോട്ടയം 103, കാസർഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുണ്ടായി. തിരുവനന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിടുകയുണ്ടായി.

Read More

എം എം മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ നൽകി

മന്ത്രി എംഎം മണിയെ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. 2016ൽ 1109 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മണി ഉടുമ്പൻചോലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഉടുമ്പൻചോല മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി മണി ഉദ്ഘാടനം ചെയ്തിരുന്നു. ഘടക കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Read More

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കൊവിഡ് വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണ്. കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു വാക്‌സിനേഷനായി സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തും. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഞങ്ങൾ തയ്യാറായിരുന്നു. ആരോഗ്യപ്രവർത്തകർക്കൊപ്പം ജനപ്രതിനിധികൾ വാക്‌സിൻ എടുക്കേണ്ടതില്ല. അവരുടെ ഊഴം വരുമ്പോൾ എടുത്താൽ മതിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനാലാണ് നേരത്തെ സ്വീകരിക്കാതിരുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിൽ ആർക്കും മടിയുണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന…

Read More