എറണാകുളം ഏലംകുളത്ത് വീണ്ടും അപകടം; യുവാവ് ബൈക്കപകടത്തിൽ മരിച്ചു

എറണാകുളം ഏലംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനൽ സത്യനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒമ്പതാമത്തെ അപകടമരണമാണിത്. റോഡിനോട് ചേർന്നുള്ള സ്ലാബിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനൽ സഞ്ചരിച്ച ബൈക്ക് ഇടിയുടെ ആഘാതത്തിൽ തകർന്നു. ദിവസങ്ങൾക്ക് മുമ്പും ഇവിടെ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. മെട്രോ തൂണിലിടിച്ചായിരുന്നു അപകം

Read More

സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇന്നുണ്ടായേക്കും; യുഡിഎഫ് യോഗം ചേരും

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു പാലാ മാണി സി കാപ്പന് കൊടുത്തു….

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ആരോപിച്ച് ഇന്ന് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്. പേ വാർഡ്, മെഡിക്കൽ ബോർഡ് ട്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂർ സമരം നടത്താനും കെജിഎംസിടിഎ തീരുമാനിച്ചു മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2017…

Read More

3512 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,094 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂർ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂർ 142, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,12,484 പേർ ഇതുവരെ കോവിഡിൽ…

Read More

തൃക്കരിപ്പൂരിൽ എം രാജഗോപാൽ തന്നെ; കാസർകോട്ടെ സിപിഎം സ്ഥാനാർഥി പട്ടികയായി

കാസർകോട് ജില്ലയിൽ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയായി. മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസർകോട് ഐഎൻഎല്ലും കാഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുന്നത്. തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ എം രാജഗോപാൽ തന്നെ മത്സരിക്കും. മഞ്ചേശ്വരത്ത് ശങ്കർ റേ, ജയാനന്ദൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു, ഇ പത്മാവതി എന്നിവരെയാണ് പരിഗണിക്കുന്നത്.  

Read More

ശ്രീരാമകൃഷ്ണനും ജലീലിനും അൻവറിനും രണ്ടാമൂഴം; മലപ്പുറത്തെ സിപിഎം സ്ഥാനാർഥി സാധ്യതാ പട്ടികയായി

മലപ്പുറം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനും തവനൂരിൽ കെ ടി ജലീലും നിലമ്പൂരിൽ പി വി അൻവറും വീണ്ടും മത്സരിച്ചേക്കും. പെരിന്തൽമണ്ണയിൽ ലീഗ് മുൻ നേതാവും മലപ്പുറം നഗരസഭാ ചെയർമാനുമായ കെപി മുഹമ്മദ് മുസ്തഫയെയാണ് എൽ ഡി എഫ് പരിഗണിക്കുന്നത് താനൂരിൽ വി അബ്ദുറഹ്മാനും തിരൂരിൽ ഗഫൂർ പി ലില്ലീസിനെയും പരിഗണിക്കുന്നു. അതേസമയം പി വി അൻവർ നിലവിൽ ഇന്ത്യയിലില്ല. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ബിസിനസ് ടൂറിലാണ് അൻവർ. മണ്ഡലത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ്, 16 മരണം; 3512 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസർഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ…

Read More

ടി വി രാജേഷിനെയും മുഹമ്മദ് റിയാസിനെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

സിപിഎം നേതാക്കളായ ടിവി രാജേഷ് എംഎൽഎയും മുഹമ്മദ് റിയാസും റിമാൻഡിൽ. 2009ൽ വിമാന യാത്രാക്കൂലി വർധനവിനെതിരെയും വിമാനങ്ങൽ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ്. കോഴിക്കോട് ജെസിഎം കോടതിയുടെതാണ് നടപടി പ്രവാസികളുടെ യാത്രാ സൗകര്യം മുൻനിർത്തി എയർ ഇന്ത്യാ ഓഫീസ് ഉപരോധിച്ചതിനാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷാണ് സമരം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ദിനേശനെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

Read More

മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇരുചക്ര വാഹനത്തിലാണ് മന്ത്രി വാക്‌സിൻ സ്വീകരിക്കാൻ ജില്ലാ ആശുപത്രിയിലെത്തിയത്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മരുന്ന് സ്വീകരിച്ച ശേഷം മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.കെ.ശൈലജയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്….

Read More

നേമത്തെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുരളീധരൻ; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ എംപി. വാർത്തകൾ അടിസ്ഥാനരഹിതമാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങിയെത്തൂവെന്നും മുരളീധരൻ പറഞ്ഞു നേമത്ത് മുതിർന്ന നേതാവിനെ നിർത്തണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുരളിയെ നേമത്ത് പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. ബിജെപി ഇത്തവണ ഒ രാജഗോപാലിന് പകരം…

Read More