സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

വാഹനാപകടവും മരണവും തുടര്‍ക്കഥ; എറണാകുളം എളംകുളത്ത് റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും

കൊച്ചി:വാഹനാപകടവും മരണവും തുടര്‍ക്കഥയായതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ എളംകുളം ഭാഗത്തെ അപകട സാധ്യതാ മേഖലയില്‍ അടിയന്തര ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തില്‍ അപകട സാധ്യതാ മേഖലയില്‍ സ്പീഡ് ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.കൊച്ചി നഗരസഭയുടെ അനുമതി ലഭ്യമായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി അടിയന്തരമായി സ്പീഡ് ബ്രേക്കറുകള്‍…

Read More

നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിച്ചേക്കും; അരുവിക്കരയിൽ റഹീമിന്റെ പേരും പരിഗണനയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ശിവൻ കുട്ടി, ആർ പാർവതി ദേവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ശിവൻകുട്ടിക്ക് തന്നെയാണ് സാധ്യത കൂടുതലും അരുവിക്കരയിൽ ശബരിനാഥനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ നിർത്താനാണ് ആലോചിക്കുന്നത്. എഎ റഹീമിനെ നിർത്തണമെന്ന ആലോചനയും യോഗത്തിൽ ഉയർന്നുവന്നു. അഡ്വ. ഷൈലജ ബീഗം, ഷിജു ഖാൻ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ…

Read More

മത്സരിക്കാനില്ലെന്ന് രഞ്ജിത്ത്; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് വീണ്ടും സാധ്യത

കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് തന്നെ സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയെങ്കിലും പ്രദീപ് കുമാറിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇതോടെ നോർത്ത് സീറ്റിൽ സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താത്പര്യമില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു പ്രദീപ് കുമാർ മത്സരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പ്രദീപിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. രഞ്ജിത്തിനെ പരിഗണിക്കുന്നതിൽ ജില്ലയിലെ നേതാക്കൾ തന്നെ എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് പ്രദീപിന് വീണ്ടും അവസരം നൽകുന്നത്. 13 മണ്ഡലങ്ങളുള്ള…

Read More

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

കൊച്ചി: നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം  

Read More

റേഷന്‍ മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപ കൂട്ടി

റേഷന്‍ മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപ കൂട്ടി ഈ മാസം 40 രൂപയാണ് മണ്ണെണ്ണ വില. ജനുവരിയില്‍ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയില്‍ രണ്ടുഘട്ടമായി ഉണ്ടായ വിലവര്‍ധനയില്‍ മണ്ണെണ്ണ വില 37 രൂപയിലെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയത്.ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് ആറുവരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര വിഹിതം കുറഞ്ഞതിനാല്‍ നീല,വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയില്‍ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല.എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ വൈദ്യുതി ഇല്ലാത്തവര്‍ക്ക് നാല്‌ലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. കഴിഞ്ഞമാസം വാങ്ങാത്തവര്‍ ഈ…

Read More

കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ കമലക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിൻ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു കൊവിഡ് വാക്‌സിനെതിരെ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ല. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിൻ സ്വകീരിച്ച് രോഗപ്രതിരോധം തീർക്കണം. കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ട വാക്‌സിനേഷൻ തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. ആരോഗ്യമന്ത്രി…

Read More

ഇ.ഡി ഒരു ചുക്കും ചെയ്യില്ല; കിഫ്ബിക്കെതിരായ നീക്കം നേരിടുമെന്ന് മന്ത്രി തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടിൽ കേസെടുത്ത ഇ.ഡിക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. വിഷയത്തിൽ പ്രതികരിക്കാൻ 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു മസാല ബോണ്ടിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇഡി പറയുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശധന സഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നും ഇഡി ആരോപിക്കുന്നു…

Read More

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കോവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍…

Read More

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നും പ്രതികൾ വാദിക്കുന്നു സ്വർണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രതികൾ പറയുന്നു. എന്നാൽ നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ നിന്ന് അന്വേഷണം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് എൻഐഎ പറയുന്നു.

Read More