രണ്ടില സുപ്രീം കോടതി കയറി: ചിഹ്നം ജോസിന് നൽകിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പി ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതി സിംഗിൾ ബഞ്ച്, ഡിവിഷൻ ബഞ്ചുകളിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് ആവശ്യപ്പെടുന്നു. കേരളാ കോൺഗ്രസ് പിളർന്നതിന് ശേഷം രണ്ടില ചിഹ്നം ജോസ് കെ…

Read More

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; തുടർ നടപടികൾ പാടില്ല

സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ നിയമനങ്ങൾക്കെതിരെ തടസ്സവുമായി ഹൈക്കോടതി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. പി എസ് സി റാങ്ക് ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് നടപടി. പത്ത് വർഷം പൂർത്തീകരിച്ച താത്കാലികക്കാരെ വവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാരിന്റെ ഉത്തരവ്. കേസിൽ 12ാം തീയതി വിശദമായ വാദം കേൽക്കും. അതുവരെ തുടർ നടപടികൾ പാടില്ല. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങൾ…

Read More

തിരുവനന്തപുരം കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനില്‍ നികേഷിന്റെ മകന്‍ സൂര്യ (14), വെളിയന്നൂര്‍ അഞ്ചനയില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ അക്ഷയ് കൃഷ്ണ (13) എന്നിവരാണ് മരിച്ചത്. നാല് കൂട്ടുകാര്‍ ചേര്‍ന്ന് കുളിക്കാനിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഉടന്‍തന്നെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More

യുഡിഎഫിൽ തർക്കം തുടരുന്നു; മൂന്ന് സീറ്റുകൾ അധികം വേണമെന്ന് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തർക്കം തീർക്കാനായി കോൺഗ്രസ്-ലീഗ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടു. ഒരുവശത്ത് പിജെ ജോസഫ് വിഭാഗവും തർക്കമുന്നയിക്കുകയാണ്. കോട്ടയത്തെ സീറ്റുകളിലാണ് ജോസഫിന്റെ തർക്കം തുടരുന്നത് സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നിരുന്നു…

Read More

സൗദിയിൽ വാഹനാപകടത്തിൽ മാവൂർ സ്വദേശി മരിച്ചു

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലിന്റെ മൃതദേഹം…

Read More

ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാസർഗോഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. കാ​സ​ർ​ഗോഡ് തീ​ര​ത്ത് നി​ന്ന് 6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥ​ല​ത്തേ​ക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.

Read More

ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു; കടലിൽ അഞ്ചു പേർ കുടുങ്ങിയതായി സൂചന

കാസർഗോഡ്: കാസർഗോഡ് ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു. അഞ്ചു പേർ കടലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ബോട്ട് സംഭവ സ്ഥലത്തേക്ക് പോയിരിക്കുകയാണ്. ബേക്കൽ കിഴൂർ തീരത്ത് നിന്ന് എട്ട് നിന്നും 8 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെളളത്തിൽ പൊങ്ങികിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. രക്ഷാബോട്ട് രാത്രി ഒൻപത് മണിയോടെ സംഭവ സ്ഥലത്ത് എത്തിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. രാത്രി…

Read More

4031 പേർ കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 45,995 പേർ ചികിത്സയിൽ

സംസ്ഥാനത്ത കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 561, പത്തനംതിട്ട 361, ആലപ്പുഴ 112, കോട്ടയം 272, ഇടുക്കി 46, എറണാകുളം 509, തൃശൂർ 307, പാലക്കാട് 111, മലപ്പുറം 405, കോഴിക്കോട് 605, വയനാട് 128, കണ്ണൂർ 180, കാസർഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,16,515 പേർ ഇതുവരെ കോവിഡിൽ…

Read More

ശോഭാ സുരേന്ദ്രനെ തഴഞ്ഞു; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാക്കളും പുതുതായി പാർട്ടി അംഗത്വമെടുത്ത ഇ ശ്രീധരനും അടക്കം കമ്മിറ്റിയിൽ ഇടം പിടിച്ചപ്പോഴാണ് ശോഭാ സുരേന്ദ്രനെ പാടെ തഴഞ്ഞത്. കെ സുരേന്ദ്രൻ, വി മുരളീധരൻ, എ പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്, എംടി രമേശ്…

Read More

മാർച്ച് 11ന് തിരികെ എത്തുമെന്ന് പി വി അൻവർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും

ആഫ്രിക്കയിൽ നിന്ന് മാർച്ച് 11ന് തിരിച്ചെത്തുമെന്ന് പി വി അൻവർ എംഎൽഎ. തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് അൻവർ ഇക്കാര്യം അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി മണ്ഡലത്തിൽ എംഎൽഎയുടെ അഭാവം വിവാദമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിലും എൽഡിഎഫ് കേരള യാത്രയിലും അദ്ദേഹം സംബന്ധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എംഎൽഎ വരാത്തതിനെ തുടർന്ന് നിരവധി ചർച്ചകൾ കൊഴുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താൻ 11ന് തിരികെ എത്തുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

Read More