Headlines

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. കോൺസുൽ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കും ഈ ഇടപാടുകളിൽ പങ്കുണ്ട്. കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി…

Read More

മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണനം, ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നു: തൃശ്ശൂർ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശ്ശൂർ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമാണെന്ന് രൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ വിമർശിക്കുന്നു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണ് കെ ടി ജലീൽ വഴി എൽ ഡി എഫ് നടത്തുന്നത് മുസ്ലിം പ്രീണനമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വർഗ സ്വഭാവമാണ്. ഇതേ പ്രീണനം എൽഡിഎഫും പിന്തുടരുകയാണ്. ചാണ്ടി ഉമ്മന്റെ വിവാദ പരാമർശത്തെയും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്.

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ ഡിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ ഡി പറയുന്നു ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇ ഡി പറയുന്നത്. കേസിൽ ശിവശങ്കർ തടസ്സ ഹർജിയും നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജനുവരി 25ന്…

Read More

നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകരയിൽ നാൽപതുകാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലിയോട് സ്വദേശി ചത്രലേഖയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം വീടിന് സമീപത്ത് സിഐടിയുവിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലാണ് ചിത്രലേഖയെ തൂങ്ങിയ നിലയിൽ കണ്ടത്. ചിത്രലേഖയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത് സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് മുറിച്ച ശേഷം മാരായമുട്ടം പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ കര്‍ശന നിരീക്ഷണം; ഒരു ലക്ഷം രൂപയിലധികം തുക അയച്ചാല്‍ പിടിവീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ടിജിഎസ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റ് പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന…

Read More

ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല: വി മുരളീധരൻ

മെട്രോമാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ ശ്രീധരനാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് മുരളീധരൻ നിലപാട് തിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് മുരളീധരൻ്റെ പ്രതികരണം. ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും…

Read More

ഇഡി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കിഫ്ബി ഉദ്യോഗസ്ഥ; കേസെടുക്കാൻ സർക്കാർ ആലോചന

ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കാനൊരുങ്ങി സർക്കാർ. എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതിയിൽ നടപടിയെടുക്കാനാണ് ആലോചന. ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിന് മുൻപ് മൂന്ന് ദിവസം ഇഡി ഉദ്യോഗസ്ഥർ പരാതിക്കാരിയെ ചോദ്യം ചെയ്തിരുന്നു. പരാതി നിയമനടപടികൾക്ക് ഉടൻ തന്നെ കൈമാറിയേക്കുമെന്നാണ് വിവരം….

Read More

സംസ്ഥാനത്ത് ചൂട് കൂടിവരുന്നു; കരുതൽ വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഷ്ണകാല രോഗങ്ങളായ ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനൽക്കാല പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മുൻകരുതൽ…

Read More

സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.വിദ്യാർഥിനി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി  (19) ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിൽ ഇന്ന്  രാവിലെ 9: 10 നാണ് അപകടം ഉണ്ടായത്.

Read More

കെട്ടിയിറക്കിയ സ്ഥാനാർഥികൾ വേണ്ടെന്ന് കാസർകോട് ലീഗ് നേതൃത്വം; അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി

അഴീക്കോട് തന്നെ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി. കാസർകോട് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണ്. അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ ലീഗ് നേതൃത്വത്തെ അറിയിച്ചതായുള്ള പ്രചാരണം ശരിയല്ലെന്നും കെ എം ഷാജി പറഞ്ഞു അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്നും കാസർകോട് മണ്ഡലം നൽകണമെന്നുമായിരുന്നു ഷാജി നേരത്തെ ലീഗ് നേതൃത്വത്തെ അറിയിച്ചത്. ഇതല്ലെങ്കിൽ കണ്ണൂരും അഴീക്കോടും വെച്ച് മാറാമെന്ന നിർദേശവും ഷാജി വെച്ചിരുന്നു കെട്ടിയിറക്കിയ സ്ഥാനാർഥികൾ കാസർകോട് വേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കെട്ടിയിറക്കിയ…

Read More