Headlines

തലശ്ശേരിയിൽ സ്റ്റീൽ ബോംബും വെടിമരുന്നും കണ്ടെത്തി

തലശ്ശേരി ഉക്കണ്ടൻ പീടിയക്ക് സമീപത്ത് നിന്നും സ്റ്റീൽ ബോബ് കണ്ടെത്തി. അയ്യത്താൻ പറമ്പിൽ നിന്നാണ് സ്റ്റീൽ ബോംബും 13 സ്റ്റീൽ കണ്ടെയ്‌നറും വെടിമരുന്നും കണ്ടെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥ; കേരളം വൈദ്യുതി വിൽക്കുന്നു

ലോഡ്‌ഷെഡിങ്ങും പവർകട്ടും പഴങ്കഥയാക്കിയ കെഎസ്‌ഇബി വൈദ്യുതി വിറ്റ്‌ സാമ്പത്തിക നേട്ടത്തിലേക്ക്‌. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി പവർ എക്‌സ്‌ചേഞ്ച്‌ വഴിയാണ് ലാഭകരമായി വിൽക്കുന്നത്‌. പകൽ കേരളത്തിന്റെ വൈദ്യുതി ലഭ്യത 3500 മെഗാവാട്ടാണ്‌. ആവശ്യകത 3000–-3100 മെഗാവാട്ടും. ശേഷിക്കുന്ന വൈദ്യുതിയാണ്‌ വിൽക്കുന്നത്‌. യൂണിറ്റിന്‌ നാലര രൂപയ്‌ക്കു മുകളിലാണ്‌ വിൽപ്പന. ഒമ്പതര രൂപയ്‌ക്കുവരെ വിൽപ്പന നടത്താൻ കേരളത്തിനാകുന്നു‌. വൈകിട്ട്‌ 4400 മെഗാവാട്ടാണ്‌ ലഭ്യത. ആവശ്യകത 4100ഉം. സാധ്യമായ സാഹചര്യത്തിൽ ഈ വൈദ്യുതിയും വിൽക്കുന്നു‌. ലാഭം ഉറപ്പാക്കിയാണ്‌ വിൽപ്പന. യുഡിഎഫ്‌ സർക്കാർ‌…

Read More

പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജിവെച്ചു. ജില്ലയുടെ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നുവരും. മാനദണ്ഡം ബാധകമാക്കുന്നുവെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്നും ധീരജ് പറഞ്ഞു പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പി ജയരാജന് സീറ്റ് നിഷേധിച്ചത്. അതേസമയം കെ എൻ ബാലഗോപാൽ, എംബി രാജേഷ്,…

Read More

ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് വിനോദിനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യൂനിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണിത്. ലൈഫ് മിഷൻ കരാറിൽ കോഴ നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ…

Read More

ജി സുധാകരനെ മാറ്റിയാൽ പാർട്ടി തോൽക്കും, പകരം എസ് ഡി പി ഐക്കാരനോ; അമ്പലപ്പുഴയിൽ പോസ്റ്ററുകൾ

അമ്പലപ്പുഴയിൽ സ്ഥാനാർഥിയാക്കാൻ സിപിഎം പരിഗണിക്കുന്ന എച്ച് സലാമിനെതിരെ പോസ്റ്റർ. ജി സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടി തോൽക്കുമെന്നും സുധാകരന് പകരം എസ് ഡി പി ഐക്കാരൻ സലാമോ എന്നാണ് പോസ്റ്ററിലുള്ളത് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മത്സര രംഗത്ത് സുധാകരനില്ലാതെ തുടർ ഭരണത്തിന് എന്ത് ഉറപ്പുണ്ടെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. ജില്ലയിലെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ നേതൃ യോഗങ്ങൾ ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ജി സുധാകരന് പുറമെ തോമസ് ഐസകിനും…

Read More

പാലക്കാട് കോൺഗ്രസിൽ പാളയത്തിൽ പട: തൃത്താലയിൽ വിമത യോഗം, ഗോപിനാഥും കടുത്ത തീരുമാനത്തിൽ

പാലക്കാട് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തൃത്താലയിൽ വി ടി ബൽറാമിനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നു. മുൻ ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം. ബാലചന്ദ്രനെ തൃത്താലയിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യം അതേസമയം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചർച്ച നടത്തും. പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരൻ ഗോപിനാഥുമായി ചർച്ച നടത്തുക താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക്…

Read More

ഐസകിനും സുധാകരനും സീറ്റില്ല; ആലപ്പുഴയിൽ അണികൾക്കിടയിൽ അതൃപ്തി പുകയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസകിനും ജി സുധാകരനും സീറ്റ് നൽകാത്തതിൽ ആലപ്പുഴയിൽ അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാർഥി പട്ടിക അംഗീകരിക്കാനായി ജില്ലാ നേതൃയോഗം ഇന്ന് ചേരും. ഐസകിനും സുധാകരനും വീണ്ടും അവസരം ലഭിക്കാനായി സംസ്ഥാന നേതൃത്വത്തിന് മേൽ ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇരുവർക്കും സീറ്റ് നൽകാത്തത് വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. അതേസമയം ജില്ലാ കമ്മിറ്റിയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. മാവേലിക്കരയിൽ ആർ രാജേഷിന്…

Read More

കസ്റ്റംസിന്റേത് പിൻവാതിൽ രാഷ്ട്രീയമോ; മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ മാർച്ച് ഇന്ന്

സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും സ്പീക്കറെയും ലക്ഷ്യമിട്ടതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽ ഡി എഫ്. കസ്റ്റംസിന്റെ മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുന്നത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് സത്യവാങ്മൂലം നൽകിയിരുന്നു. കസ്റ്റംസിന്റെത് രാഷ്ട്രീയനീക്കമാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു. ശക്തമായ പ്രതിഷേധം തന്നെ കസ്റ്റംസിനെതിരായി ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികൾ പിൻവാതിൽ രാഷ്ട്രീയം കളിച്ചാൽ…

Read More

സ്പീക്കർക്ക് കസ്റ്റംസിന്റെ നോട്ടീസ്; മാർച്ച് 12ന് ചോദ്യം ചെയ്യലിനായി ഹാജരാകണം

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി മാർച്ച് 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു ഡോളർകടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. 12ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സ്വപ്‌ന, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ലൈഫ്…

Read More

ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും വെബ്‌സൈറ്റ് വഴിയോ ഐമൊബൈല്‍ പേ വഴിയോ വളരെ ലളിതമായി ഭവന…

Read More