Headlines

തന്നെ സ്ഥാനാർഥിയാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നഞ്ച് കലക്കാൻ നിൽക്കരുതെന്ന് തോമസ് ഐസക്

തന്നെ മന്ത്രിയോ സ്ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തോമസ് ഐസക്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പാർട്ടിവിരുദ്ധമാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളും പാർട്ടിയും അതിന്റെ ആവേശത്തിലാണ്. ഇതിൽ നഞ്ച് കലക്കുന്ന പ്രവർത്തനമോ പ്രതികരണമോ പാർട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Read More

ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് അടിയേറ്റ പാടുകളും

ഇടുക്കിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറയിലാണ് സംഭവം. 64കാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ട്. സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

Read More

തനിക്കെതിരെ പോസ്റ്ററുകൾ പതിച്ചത് ഇരുട്ടിന്റെ സന്തതികൾ; ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും എ കെ ബാലൻ

പാലക്കാട് തനിക്കെതിരായി പോസ്റ്ററുകൾ പതിച്ചതിന്റെ പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ കെ ബാലൻ. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗ ശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇവർ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും ബാലൻ പ്രതികരിച്ചു. എന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവർക്കുമറിയാം. മണ്ഡളത്തിൽ ഓരോ തവണയും എന്റെ ഭൂരിപക്ഷം വർധിച്ചിട്ടുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല, ഭൂരിപക്ഷം കൂടുകയും…

Read More

മണ്ഡലത്തെ കുടുംബസ്വത്ത് ആക്കിയാൽ എതിർക്കും; എ കെ ബാലനെതിരെ പാലക്കാട് പോസ്റ്ററുകൾ

പാലക്കാട് എ കെ ബാലനെതിരെ പോസ്റ്ററുകൾ. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ കെ ബാലന്റെ വീടിന് പരിസരത്തും പോസ്റ്ററുകൾ പതിച്ചിരുന്നു. ഇവയെല്ലാം പിന്നീട് പാർട്ടി പ്രവർത്തകർ നീക്കം ചെയ്തു. മണ്ഡലത്തെ കുടുംബസ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ എതിർക്കുമെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. സേവ് കമ്മ്യൂണിസമെന്ന പേരിലാണ് പോസ്റ്റർ. തരൂർ മണ്ഡലത്തിൽ എ കെ ബാലന്റെ ഭാര്യ ജമീല സ്ഥാനാർഥിയാകുന്നതിനെതിരെയാണ് പോസ്റ്ററുകളെന്ന് കരുതുന്നു.

Read More

പി ജയരാജനെ ഒറ്റപ്പെടുത്തുന്നു; സിപിഎമ്മിലെ വിള്ളൽ എതിർ പാർട്ടിക്ക് നേട്ടമുണ്ടാക്കുമെന്ന് സുധാകരൻ

പി ജയരാജനെ ഒറ്റപ്പെടുത്തുന്നുണ്ടെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യാസവും എതിർപാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തെരഞ്ഞെടുപ്പിൽ നിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു ഉറപ്പാണ് എൽ ഡി എഫ് എന്നാണ് എൽഡിഎഫ് പറയുന്നത്. എന്നാൽ എൽ ഡി എഫിന് ജയിലാണ് ഉറപ്പ്. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്നുവരാറുണ്ട്. ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി…

Read More

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു; ജയരാജന് സീറ്റ് നിഷേധിച്ചത് തിരിച്ചടിയുണ്ടാക്കുമെന്നും ധീരജ് കുമാർ

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ധീരജ് കുമാർ. പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ധീരജ് കുമാർ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളിൽ പരസ്യപ്രതികരണവും നടത്തിയതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു പി ജയരാജന് സീറ്റ് നിഷേധിച്ചത് അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും…

Read More

ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന്; എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

ഏറ്റുമാനൂർ സീറ്റ് കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് നൽകിയതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. സീറ്റ് ജോസഫിന് നൽകിയാൽ മണ്ഡലത്തിൽ സഹകരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കൾ കെപിസിസിയെ അറിയിച്ചു ലതികാ സുഭാഷിനെയാണ് ഏറ്റുമാനൂരിൽ കോൺഗ്രസ് പരിഗണിച്ചത്. ലതിക പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലേക്കും ലതികയെ പരിഗണിച്ചെങ്കിലും ഈ സീറ്റ് കെ സി ജോസഫ് കണ്ണുവെച്ചു. ഇതോടെ രണ്ട് സീറ്റും ലതികക്ക് ഇല്ലെന്ന സ്ഥിതിയാണ്. വനിതകൾക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും ലതിക ഇതോടെ തുറന്നടിച്ചു. ഏറ്റുമാനൂർ വിട്ടു…

Read More

മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വിവിധ സ്ഥലങ്ങളിലേക്ക് വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായാണ് പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ സ്വദേശി മുസ്സമ്മിൽ പിടിയാലയത്. ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്ത് നിന്ന് മാസങ്ങൾക്ക് മുമ്പാണ് മുസ്സമ്മിൽ നാട്ടിലെത്തിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് സംഘത്തിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.

Read More

പാലാരിവട്ടം പാലം ഇന്ന് തുറന്നു കൊടുക്കും; ഔദ്യോഗിക ചടങ്ങുകളില്ല

പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് നാടിന് തുറന്നു കൊടുക്കും. വൈകുന്നേരം നാല് മണിക്കാണ് പാലം തുറന്നു നൽകുന്നത്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല. അഞ്ച് മാസം കൊണ്ടാണ് പാലം പുനർനിർമിച്ചത്. 2019 മെയ് മാസത്തിലാണ് പാലം അടച്ചിട്ടത്. നേരത്തെ 2016 ഒക്ടോബർ 12നാണ് പാലം ആദ്യം ഉദ്ഘാടനം ചെയ്തത്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ കേടുപാടുകൾ കണ്ടെത്തി. പാലം പണിയിൽ വലിയ അഴിമതി നടന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കം…

Read More

മലപ്പുറത്ത് 14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

മലപ്പുറം പുത്തനത്താണിയിൽ 14 കാരിക്ക് പീഡനം. രണ്ടാനച്ഛനാണ് കുട്ടിയെ പിഡീപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ജൂലൈ മാസം മുതൽ പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയിരുന്നു. പലപ്പോഴായി വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തുകയുമാണ് പീഡിപ്പിച്ചത്. കൊല്ലം സ്വദേശികളായ ഇവർ കഴിഞ്ഞ ഏതാനും നാളുകളായി കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അമ്മയുടെ കൂടെ പുത്തനത്തതാണിയിൽ…

Read More