Headlines

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More

ഡോളർ കടത്ത് കേസ്: ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ രഹസ്യമൊഴികളുടെ പകർപ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യാനാണ് നീക്കം സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ നൽകിയ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കോൺസുലേറ്റ് മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് മുഖേനയാണ് ഡോളർ കടത്ത് നടന്നത്. ്‌സ്വപ്‌നയും സരിത്തും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇ ഡി…

Read More

മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചേക്കും; കെ സുധാകരൻ കെപിസിസി പ്രസിഡന്റാകും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. കണ്ണൂർ മണ്ഡലത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനിറങ്ങുന്നത്. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകും കോൺഗ്രസിലെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകും. ഇന്ന് വൈകുന്നേരം ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. മുല്ലപ്പള്ളിയുടെ മത്സരകാര്യത്തിൽ യോഗത്തിൽ തീരുമാനമാകും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതിൽ ഹൈക്കമാൻഡിന് തൃപ്തിയില്ല. മുല്ലപ്പള്ളി മത്സരിച്ചാൽ കെ സുധാകരനെ പകരം സ്ഥാനമേൽപ്പിക്കും. 21 സിറ്റിംഗ് എംഎൽഎമാരിൽ 20…

Read More

കരിപ്പൂരിൽ സ്വർണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1256 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വില വരും ഇതിന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌k

Read More

കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റർ; ഏലത്തൂരിൽ ശശീന്ദ്രനെതിരെയും

കൊല്ലത്ത് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റർ. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. പാർട്ടിയെ തകർത്തയാളെ ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണയാണ് അനുയോജ്യ സ്ഥാനാർഥിയെന്നും പോസ്റ്റർ പറയുന്നു. ജില്ലാ കമ്മിറ്റി ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ ആളാണ് വിഷ്ണുനാഥ്. വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ ഇറക്കരുതെന്നും പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിലെ പതിവ് ഗ്രൂപ്പ് തർക്കങ്ങളാണ് പോസ്റ്ററിന് പിന്നിലെന്ന് കരുതുന്നു അതേസമയം മന്ത്രി എ കെ…

Read More

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 13 മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

മാർച്ച് 13 മുതൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നാല് ദിവസം മുടങ്ങും. 13ന് രണ്ടാം ശനിയാണ്. 14ന് ഞായറാഴ്ചയും 15,16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കും ആകുന്നതോടെ നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കില്ല മാർച്ച് 11ന് ശിവരാത്രി ആയതിനാൽ അന്നും ബാങ്ക് അവധിയാണ്. മാർച്ച് 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12ന് മാത്രമാകും ബാങ്കിന്റെ പ്രവർത്തനമുണ്ടാകുക പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.

Read More

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസണെ തെരഞ്ഞെടുത്തു

ഏപ്രിൽ ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെത്തത്. ഗായിക കെഎസ് ചിത്ര, ഇ ശ്രീധരൻ എന്നിവരായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐക്കണുകൾ. ബിജെപിയിൽ ചേർന്നതിനെ തുടർന്ന് ഇ ശ്രീധരനെ പദവിയിൽ നിന്നും ഒഴിവാക്കി. ഗായിക കെഎസ് ചിത്ര തുടർന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് കെഎസ് ചിത്രയുടെ സമ്മതം തേടി.

Read More

കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് യുവതിയും നാല് വയസ്സുകാരൻ മകനും മരിച്ചു

കൊയിലാണ്ടി നന്ദിയിൽ യുവതിയും മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ(28), മകൻ നാല് വയസ്സുകാരൻ കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം അട്ടവയൽ മനുലാലിന്റെ ഭാര്യയാണ് മരിച്ച ഹർഷ. കൊല്ലച്ചിറക്ക് സമീപം തളിക്ഷേത്രത്തിനടുത്ത് വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്.

Read More

പി രാജീവിനെ വേണ്ട, ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണം; കളമശ്ശേരിയിലും പോസ്റ്ററുകൾ

എറണാകുളം കളമശ്ശേരിയിൽ പി രാജീവിനെതിരെ പോസ്റ്ററുകൾ. പി രാജീവിനെ മണ്ഡലത്തിൽ സ്ഥാനാർഥിയായി വേണ്ടെന്നും കെ ചന്ദ്രൻ പിള്ളയെ മത്സരിപ്പിക്കണമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്. പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാർ പ്രതികരിക്കും. ചന്ദ്രൻ പിള്ള കളമശ്ശേരിയുടെ സ്വപ്‌ന, വെട്ടിനിരത്തിൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മണ്ഡലത്തിൽ പി രാജീവിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു അതേസമയം സ്ഥാനാർഥി പട്ടികയുടെ കാരയ്ത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അന്തിമ പട്ടികക്ക് രൂപം നൽകി…

Read More

പ്രതിഷേധത്തിൽ തീരുമാനം പിൻവലിച്ചു; തരൂരിൽ പി കെ ജമീല സ്ഥാനാർഥിയാകില്ല

കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട് തരൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പി കെ ജമീലയെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. മന്ത്രി എ കെ ബാലന്റെ ഭാര്യയാണ് ജമീല. പി കെ ജമീലയെ മത്സരിപ്പിക്കുന്നത് മറ്റ് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ആവർത്തിച്ചതോടെയാണ് തീരുമാനം ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്. കോങ്ങാട് സീറ്റിൽ അഡ്വ. ശാന്താകുമാരി മത്സരിച്ചേക്കും. ഇന്ന് രാവിലെ പി കെ ജമീലക്കെതിരെയും എ കെ ബാലനെതിരെയും…

Read More