Headlines

നടൻ ദേവൻ ബിജെപിയിൽ ചേർന്നു; പാർട്ടിയെയും ലയിപ്പിച്ചു

നടൻ ദേവൻ ബിജെപിയിൽ ചേർന്നു. കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന വേദിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരളാ പീപ്പിൾസ് പാർട്ടി എന്ന പേരിൽ ദേവൻ സ്വന്തം പാർട്ടിയുണ്ടാക്കിയിരുന്നു. ഈ പാർട്ടിയെയും ബിജെപിയിൽ ലയിപ്പിച്ചു 17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നതുവരെ പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിൽ ലബിച്ചത്. കോളജ് കാലം തൊട്ടേ താൻ കെ എസ് യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു. സംവിധായകൻ…

Read More

സംസ്ഥാനത്ത് ഇന്ന് 2100 പേർക്ക് കൊവിഡ്, 13 മരണം; 4039 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2100 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂർ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂർ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസർഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

തീബ്‌സിലെ കവാടങ്ങൾ നിർമിച്ചത് രാജാക്കൻമാരല്ല; പാലാരിവട്ടം പാലം നിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനർനിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലവ കവി ബർതോൾഡ് ബ്രഹ്തിന്റെ വരികൾ പരാമർശിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞാഴ്ച ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരന്റെ പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല  

Read More

പ്രമുഖ ബിസിനസ് സംരംഭകനും ,പരിസ്ഥിതി പ്രവര്‍ത്തകനുമായ വി . എന്‍. കെ അഹമ്മദ് അന്തരിച്ചു

പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമാണ്, കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറൻ്റ, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി- സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍, നാറോളിൽ അബ്ദുല്ലയുടെയും ന്തോലയിൽ ഫാത്വിമയുടെയും മകനായി 1928-ല്‍ ജനിച്ച വി. എന്‍….

Read More

പാലാരിവട്ടം പാലം തുറന്നുകൊടുത്തു; മന്ത്രി ജി സുധാകരൻ ആദ്യ യാത്ര നടത്തി

പുനർനിർമിച്ച പാലാരിവട്ടം പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് പാലം തുറന്നു കൊടുത്തത്. ഇടപ്പള്ളി ഭാഗത്ത് നിന്നുവന്ന മന്ത്രി ജി സുധാകരൻ ആദ്യ യാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു തൊട്ടുപിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി. ഇതിനിടെ ബിജെപി പ്രവർത്തകരും ഇ ശ്രീധരന് ജയ് വിളിച്ച് പാലത്തിലൂടെ കടന്നുപോയി 2019ലാണ്…

Read More

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന; തെറ്റ് തിരുത്താനും നിർദേശം

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് സിപിഐയുടെ ശാസന. പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിർദേശം പ്രാദേശിക ഘടകങ്ങളുമായി എംഎൽഎ സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ രംഗത്തുവന്നു. മുഹ്‌സിന് പകരം ഒ കെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം നിർദേശിച്ചു പട്ടാമ്പിയിൽ മുഹ്‌സിനൊപ്പം തന്നെ സെയ്തലവിയുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. മണ്ണാർകാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്,…

Read More

ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ലീഗ് നേതാക്കൾ

വി കെ ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുസ്ലിം ലീഗിനുള്ളിൽ തന്നെ എതിർപ്പ്. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്തുവന്നത് ഇബ്രാഹിംകുഞ്ഞോ, മകൻ അബ്ദുൽ ഗഫൂറോ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥനാർഥികളായാലും കുഴപ്പമില്ല ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം മലപ്പുറം ലീഗ് ഹൗസിൽ വെച്ചായിരുന്നു യോഗം. യുഡിഎഫിൽ ആത്മവിശ്വാസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു

Read More

വിഴിഞ്ഞം തീരത്ത് മൂന്ന് ലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി; ലഹരിക്കടത്തെന്ന് സംശയം

വിഴിഞ്ഞം തീരത്ത് ശ്രീലങ്കയുടെ മൂന്ന് ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്. മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് സംശയം പരിശോധനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുരത്തുവിട്ടിട്ടില്ല. വൈകുന്നേരത്തോടെ ഇവ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും.

Read More

ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് അടിയേറ്റ പാടുകളും

ഇടുക്കിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറയിലാണ് സംഭവം. 64കാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ട്. സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

Read More

മാണി സി കാപ്പന്റെ എൻ സി കെയെ യുഡിഎഫ് ഘടക കക്ഷിയാക്കും; രണ്ട് സീറ്റുകൾ നൽകിയേക്കും

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെ യുഡിഎഫിൽ ഘടക കക്ഷിയാക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂല നിലപാട് എടുത്തതോടെയാണ് തടസ്സം നീങ്ങിയത്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. എൻ സി കെക്ക് രണ്ട് സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചന. പാലായ്ക്ക് പുറമെ ഏലത്തൂരും നൽകാൻ കോൺഗ്രസ് ഒരുക്കമാണ്. എന്നാൽ തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്ന് വേണമെന്നാണ് മാണി സി കാപ്പൻ ആവശ്യപ്പെടുന്നത്.

Read More