ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ലീഗ് നേതാക്കൾ

വി കെ ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുസ്ലിം ലീഗിനുള്ളിൽ തന്നെ എതിർപ്പ്. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്തുവന്നത്

ഇബ്രാഹിംകുഞ്ഞോ, മകൻ അബ്ദുൽ ഗഫൂറോ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥനാർഥികളായാലും കുഴപ്പമില്ല ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം

മലപ്പുറം ലീഗ് ഹൗസിൽ വെച്ചായിരുന്നു യോഗം. യുഡിഎഫിൽ ആത്മവിശ്വാസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു